12:22am 18 January 2026
NEWS
സണ്‍റൈസ് ഹാവന്‍ ഉദ്ഘാടനം ചെയ്തു
11/12/2025  07:09 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സണ്‍റൈസ് ഹാവന്‍ ഉദ്ഘാടനം ചെയ്തു
HIGHLIGHTS

സണ്‍റൈസ് ആശുപത്രിയില്‍ പുതിയാതായി ആരംഭിച്ച മാതൃശിശു പരിപാലന വിഭാഗമായ സണ്‍റൈസ് ഹാവന്റെ ഉദ്ഘാടനം രാഹുല്‍ രാമചന്ദ്രന്‍, ശ്രീവിദ്യ മുല്ലച്ചേരി എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു. ഡോ. രാജീവ് ജയദേവന്‍, പര്‍വീണ്‍ ഹഫീസ്, രേഷ്മ ശരത്ത്, അപ്പാനി ശരത്ത്, ഡോ. എബി കെ. കോശി, ഡോ. ശോഭ പ്രഭാകരന്‍, ഡോ. സോണിയ ഫര്‍ഹാന്‍ തുടങ്ങിയവര്‍ സമീപം.

കൊച്ചി :   ആയാസരഹിത പ്രസവവും നവജാത ശിശുപരിപാലനവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി 'സണ്‍റൈസ് ഹാവന്‍' എന്ന പേരില്‍ കാക്കനാട് സണ്‍റൈസ് ആശുപത്രിയില്‍ പ്രത്യേക പരിചരണ വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചു. ഗർഭധാരണം മുതല്‍ നവജാത ശിശുവിനു മൂന്നു മാസങ്ങൾക്കുള്ളിൽ  നൽകേണ്ട പ്രതിരോധ കുത്തിവയ്പ്പുവരെ നല്‍കി അമ്മയുടെയും കുഞ്ഞിന്റെയും സമഗ്രപരിചരണം ഉറപ്പാക്കുന്ന സംവിധാനമായ  സണ്‍റൈസ് ഹാവന്റെ ഉദ്ഘാടനം  ദമ്പതികളും ചലചിത്ര പ്രവര്‍ത്തകരുമായ രാഹുല്‍ രാമചന്ദ്രന്‍, ശ്രീവിദ്യ മുല്ലച്ചേരി എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. ചടങ്ങില്‍ ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ പര്‍വീണ്‍ ഹഫീസ് അധ്യക്ഷത വഹിച്ചു. ഡോ.സോണിയ ഫര്‍ഹാന്‍, ഡോ. എബി കെ. കോശി, ഡോ. സുനില്‍ പീറ്റര്‍ മരിയ, ഡോ. ഷെമിനി സലീം, ഡോ. ശോഭ പ്രഭാകരന്‍, ഡോ. രാജീവ് ജയദേവന്‍, സിനിമാതാരം അപ്പാനി ശരത്ത്,രേഷ്മ ശരത്ത്, ബി. റഹ്മത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു. 

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img