12:36pm 20 January 2026
NEWS
പുതിയ കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫ് മെയ് 12ന് ചുമതലയേല്‍ക്കും
09/05/2025  09:41 PM IST
സണ്ണി ലുക്കോസ്
പുതിയ കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫ് മെയ് 12ന് ചുമതലയേല്‍ക്കും

രാവിലെ 9 30ന് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍ വെച്ച്‌ കെ സുധാകരൻ ചുമതല കൈമാറും.കഴിഞ്ഞ ദിവസമാണ് പേരാവൂര്‍ എംഎല്‍എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സണ്ണി ജോസഫിനെ പുതിയ കെപിസിസി അധ്യക്ഷനായി തിരഞ്ഞെടുത്തത്.

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയാണ് പ്രഖ്യാപനം നടത്തിയത്. നിലവിലെ സംസ്ഥാന അധ്യക്ഷനായിരുന്ന കെ സുധാകരനെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി സ്ഥിരം ക്ഷണിതാവാക്കി. അടൂര്‍ പ്രകാശിനെയാണ് യുഡിഎഫ് കണ്‍വീനറായി തിരഞ്ഞെടുത്തത്.

പി സി വിഷ്ണുനാഥ്, എ പി അനില്‍കുമാര്‍, ഷാഫി പറമ്ബില്‍ എന്നിവരെയാണ് പുതിയ വര്‍ക്കിംഗ് പ്രസിഡന്റുമാരായി നിയമിച്ചത്. നിലവിലെ യുഡിഎഫ് കണ്‍വീനറായ എം എം ഹസ്സൻ, വര്‍ക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ്, ടി എന്‍ പ്രതാപന്‍, ടി സിദ്ധീഖ് എന്നിവരെയാണ് പദവിയില്‍ നിന്നൊഴിവാക്കിയത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img