05:37pm 09 November 2026
NEWS
സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ തുറന്നു കാട്ടും നിലമ്പൂരില്‍ യു.ഡി.എഫ് വന്‍ വിജയം നേടും സണ്ണി ജോസഫ്
27/05/2025  07:40 PM IST
സണ്ണി ലുക്കോസ്
സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ തുറന്നു കാട്ടും നിലമ്പൂരില്‍ യു.ഡി.എഫ് വന്‍ വിജയം നേടും സണ്ണി ജോസഫ്
HIGHLIGHTS

നിലമ്പൂരില്‍ യു.ഡി.എഫ് നേതൃയോഗത്തിനു ശേഷം കെ.പി.സി.സി അധ്യക്ഷനും പ്രതിപക്ഷ നേതാവും മാധ്യമങ്ങളോട് പറഞ്ഞത്. 

നിലമ്പൂര്‍: യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങളുടെ തുടക്കം നിയോജകമണ്ഡലം നേതൃയോഗത്തോടെ ആരംഭിച്ചു. ശക്തമായ മുന്നേറ്റം നടത്തുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍, പഞ്ചായത്ത് തല യോഗങ്ങള്‍, വാര്‍ഡുകളിലെ ഗൃഹ സന്ദര്‍ശനം ഉള്‍പ്പെടെയുള്ള പരിപാടികളുമായി യു.ഡി.എഫ് മുന്നോട്ട് പോകുകയാണ്. സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങളെ തുറന്നു കാട്ടി, നേരത്തെ ഉണ്ടായ ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ പോലെ യു.ഡി.എഫിന് വന്‍ഭൂരിപക്ഷത്തില്‍ നിലമ്പൂരില്‍ ജയിക്കാനാകും. ആദ്യം തന്നെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ സാധിച്ചതോടെ പ്രചരണരംഗത്ത് മേല്‍ക്കൈ നേടി. യു.ഡി.എഫിന് വേണ്ടി എല്ലാവരും ഒറ്റക്കെട്ടായി അണിനിരന്നു കഴിഞ്ഞു.

യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി സഹകരിക്കണമോയെന്ന് തീരുമാനിക്കേണ്ടത് പി.വി അന്‍വര്‍: അദ്ദേഹം തീരുമാനം എടുത്ത് കഴിഞ്ഞാല്‍ അപ്പോള്‍ യു.ഡി.എഫ് അഭിപ്രായം പറയും; വി.ഡി സതീശന്‍

നിലമ്പൂര്‍:എല്ലാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും നടത്തിയാണ് യു.ഡി.എഫ് മുന്നോട്ടു പോകുന്നത്. യു.ഡി.എഫില്‍ വലിയ കുഴപ്പമാണെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി പറഞ്ഞത്. യു.ഡി.എഫില്‍ ഒരു കുഴപ്പവുമില്ല. അങ്ങനെ ആരും ആശിക്കേണ്ട. യു.ഡി.എഫില്‍ ഒരു കരിയില പോലും അനങ്ങാതെ എല്ലാവരും ഒറ്റക്കെട്ടായാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത്. എല്ലാ ഘടകകക്ഷി നേതാക്കളുടെയും പൂര്‍ണമായ അനുമതിയോടെയാണ് കോണ്‍ഗ്രസിലെ മുഴുവന്‍ നേതാക്കളുടെയും ഏകകണ്ഠമായ തീരുമാനത്തിലൂടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയിരിക്കുന്നത്. ഏത് സമയത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും അതിന്റെ പ്രവര്‍ത്തനങ്ങള്‍ 24 മണിക്കൂറിനകം ആരംഭിക്കാവുന്ന രീതിയില്‍ യു.ഡി.എഫ് നിലമ്പൂരില്‍ മുന്നൊരുക്കം നടത്തിയിട്ടുണ്ട്. പരമ്പരാഗതമായി നിലമ്പൂര്‍ യു.ഡി.എഫ് മണ്ഡലമാണ്. പ്രത്യേകമായ കാരണങ്ങളാലാണ് 9 വര്‍ഷം മണ്ഡലം നഷ്ടമായത്. മറ്റു ഉപതിരഞ്ഞെടുപ്പുകളില്‍ ഉണ്ടായ മഹാഭൂരിപക്ഷം നിലമ്പൂരിലും ഉണ്ടാകും. 

തിരഞ്ഞെടുപ്പില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്നത് പി.വി അന്‍വറാണ് തീരുമാനിക്കേണ്ടത്. അഭിപ്രായ വ്യാത്യാസം പറഞ്ഞ സാഹചര്യത്തില്‍ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പുമായും യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായും സഹകരിക്കണമോയെന്നത് അദ്ദേഹമാണ് തീരുമാനിക്കേണ്ടത്. അദ്ദേഹം സഹകരിച്ചാല്‍ ഒന്നിച്ചു പോകും. അദ്ദേഹം തീരുമാനം എടുത്ത് കഴിഞ്ഞാല്‍ യു.ഡി.എഫ് അപ്പോള്‍ അഭിപ്രായം പറയും. 

സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് യു.ഡി.എഫ് ഏറെ മുന്നിലെത്തി. പതിനായിരത്തോളം വോട്ടുകള്‍ പുതുതായി ചേര്‍ത്തതില്‍ എണ്ണായിരത്തോളം ചേര്‍ത്തത് യു.ഡി.എഫാണ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img