03:11pm 11 November 2026
NEWS
അബിൻ വർക്കിയുടെ ആ ആവശ്യവും നേതൃത്വം തള്ളി; ഇനിയെന്ത്?
14/10/2025  03:06 PM IST
nila
അബിൻ വർക്കിയുടെ ആ ആവശ്യവും നേതൃത്വം തള്ളി; ഇനിയെന്ത്?

യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷ പദവി മോഹിച്ച അബിൻ വർക്കിക്ക് ലഭിച്ചത് യൂത്ത് കോൺ​ഗ്രസ് ദേശീയ സെക്രട്ടറി പദവി. തുടർന്ന്, തനിക്ക് കേരളത്തിൽ തുടരാൻ അനുമതി നൽകണമെന്ന് പാർട്ടി നേതൃത്വത്തോട് അബിൻ വർക്കി ആവശ്യപ്പെട്ടെങ്കിലും സംസ്ഥാന കോൺ​ഗ്രസ് നേതൃത്വം ആ അഭ്യർത്ഥനയും തള്ളി. ഇതോടെ അബിൻ വർക്കിയുടെ അടുത്ത നീക്കം എന്തെന്ന ആകാംക്ഷയിലാണ് കോൺ​ഗ്രസ് കേന്ദ്രങ്ങൾ. 

പ്രവർത്തിക്കണം എന്നായിരുന്നു ആ​ഗ്രഹമെന്ന് അബിൻ വർക്കി ഇന്ന് രാവിലെ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു.  കേരളത്തിൽ പ്രവർത്തിക്കാൻ അവസരം നൽകണമെന്ന് ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ, ഈ ആവശ്യം തള്ളി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് രം​ഗത്തെത്തി. അബിന് കേരളത്തിൽ ഇരുന്ന് ദേശീയ തലത്തിൽ പ്രവർത്തിക്കാമല്ലോയെന്നായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം. കെ സി വേണുഗോപാൽ കേരളത്തിലുമുണ്ട് ദേശീയ നേതൃത്വത്തിലുമുണ്ട്, കേരളത്തിൽ ഇരുന്ന് രാജ്യം മുഴുവൻ പ്രവർത്തിക്കാം. അതിന് എന്താ കുഴപ്പം? കേരളത്തിൽ നിൽക്കട്ടെ എന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചു.

കേരളത്തിൽ പ്രവർത്തിക്കണമെന്നായിരുന്നു ആ​ഗ്രഹമെന്നും പാർട്ടി തീരുമാനം അം​ഗീകരിക്കുന്നുവെന്നും യൂത്ത് കോൺ​ഗ്രസ് ദേശീയ സെക്രട്ടറി അബിൻ വർക്കി വാർത്താസമ്മേളനത്തിൽ പ്രതികരിച്ചിരുന്നു. പാർട്ടി പറഞ്ഞ കാര്യങ്ങളെല്ലാം ചെയ്തിട്ടുണ്ട്. കേരളത്തിൽ പ്രവർത്തിക്കാൻ അവസരം നൽകണമെന്ന് ആവശ്യപ്പെടുമെന്നും അബിൻ വർക്കി മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കി. അതൃപ്തി പരസ്യമാക്കിയാണ് അബിൻറെ പ്രതികരണം. ദേശീയ സെക്രട്ടറി ആകാൻ താത്പര്യമില്ലെന്നും അബിൻ സൂചിപ്പിച്ചു. കേരളത്തിൽ തുടരാൻ അവസരം നൽകണമെന്നും വൈസ് പ്രസിഡൻറ് ആയി തുടരാൻ അനുവദിക്കണമെന്നും ആവശ്യപ്പെടും. ദേശീയ നേതൃത്വം ഇക്കാര്യം പരിഗണിക്കണമെന്നും അബിൻ വ്യക്തമാക്കി. പാർട്ടി എടുത്ത തീരുമാനം തെറ്റെന്ന് പറയില്ല. പാർട്ടിയോട് തിരുത്താൻ വിനയപൂർവ്വം അഭ്യർത്ഥിക്കുമെന്നും അബിൻ വ്യക്തമാക്കി. എന്നാൽ വിഷയത്തിൽ അബിൻറെ പരാതി ഇതുവരെ ലഭിച്ചിട്ടില്ലെന്ന് യൂത്ത്കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ്ഭാനു ചിബ് വ്യക്തമാക്കി. തീരുമാനം പുനപരിശോധിക്കില്ലെന്നും തീരുമാനം ജാതിസമവാക്യം നോക്കിയല്ലെന്നും ചിബ് പ്രതികരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img