04:07pm 10 November 2026
NEWS
അധ്യാപികയുടെ സസ്‌പെന്‍ഷന്‍ കൊണ്ട് സര്‍ക്കാരിന്റെ ഉത്തരവാദിത്വം തീരുന്നില്ല സണ്ണി ജോസഫ്
19/07/2025  08:01 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
അധ്യാപികയുടെ സസ്‌പെന്‍ഷന്‍ കൊണ്ട് സര്‍ക്കാരിന്റെ ഉത്തരവാദിത്വം തീരുന്നില്ല സണ്ണി ജോസഫ്

കൊച്ചി: തേവലക്കര സ്‌കൂളില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചതില്‍ പ്രധാന അധ്യാപികയെ മാത്രം സസ്‌പെന്‍ഡ് ചെയ്തതുകൊണ്ട് കാര്യമില്ലെന്ന് കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എംഎല്‍എ. വിദ്യാഭ്യാസ, വൈദ്യുത വകുപ്പുകള്‍ക്ക് സംഭവത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. ഷോക്കേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് സര്‍ക്കാര്‍ മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു. 

ട്രാക്ടറില്‍ ശബരിമലയില്‍ പോയ എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ കേസെടുക്കാതെ പാവപ്പെട്ട പൊലീസുകാരനെ പ്രതിയാക്കിയത് എഡിജിപിയെ മുഖ്യമന്ത്രി അപ്പോഴും സംരക്ഷിക്കുന്നുവെന്നതിന്‌റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. നിയമ ലംഘനവും, തികഞ്ഞ അച്ചടക്ക ലംഘനവും കാട്ടിയ എഡിജിപിക്ക് മുഖ്യമന്ത്രി ഒത്താശ ചെയ്‌തെന്നും കെപിസിസി പ്രസിഡന്റ് കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img