
കൊച്ചി: തേവലക്കര സ്കൂളില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചതില്‍ പ്രധാന അധ്യാപികയെ മാത്രം സസ്പെന്‍ഡ് ചെയ്തതുകൊണ്ട് കാര്യമില്ലെന്ന് കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എംഎല്‍എ. വിദ്യാഭ്യാസ, വൈദ്യുത വകുപ്പുകള്‍ക്ക് സംഭവത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. ഷോക്കേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് സര്‍ക്കാര്‍ മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു.
ട്രാക്ടറില്‍ ശബരിമലയില്‍ പോയ എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ കേസെടുക്കാതെ പാവപ്പെട്ട പൊലീസുകാരനെ പ്രതിയാക്കിയത് എഡിജിപിയെ മുഖ്യമന്ത്രി അപ്പോഴും സംരക്ഷിക്കുന്നുവെന്നതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. നിയമ ലംഘനവും, തികഞ്ഞ അച്ചടക്ക ലംഘനവും കാട്ടിയ എഡിജിപിക്ക് മുഖ്യമന്ത്രി ഒത്താശ ചെയ്തെന്നും കെപിസിസി പ്രസിഡന്റ് കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
Photo Courtesy - Google











