
കൊച്ചി: മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന ടി.എച്ച് മുസ്തഫ ഹാജി അനുസ്മരണം എറണാകുളം ഡിസിസി ഓഫീസിൽ നടന്നു. കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. ചരിത്രത്തിൽ ജില്ലാ കോൺഗ്രസ് നേതാക്കന്മാർക്ക് പ്രാധാന്യം ലഭിച്ചത് മുസ്തഫ ഹാജിയുടെ കാലത്താണെന്നും എറണാകുളത്തെ കോൺഗ്രസിന്റെ ആസ്ഥാന കേന്ദ്രം ആക്കി മാറ്റിയത് അദ്ദേഹമായിരുന്നുവെന്നും സണ്ണി ജോസഫ് അനുസ്മരിച്ചു. താഴെ തട്ടിൽ പ്രവർത്തിച്ചു കൊണ്ട് ഉയർന്നു വന്ന ടി.എച്ച് മുസ്തഫ, മലബാർ മേഖലയിലെ ആളുകളെ ഉൾപ്പെടെ ആകർഷിച്ച ഒരു നേതാവ് കൂടിയായിരുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു.
ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. ജില്ലയിലെ കോൺഗ്രസ് നേതാകൾക്ക് കൂടുതൽ ഊർജം പകരുന്നതാണ് ടി.എച്ച് മുസ്തഫ ഹാജിയുടെ ഓർമ്മകളെന്ന് മുഹമ്മദ് ഷിയാസ് അനുസ്മരിച്ചു. എംപിമാരായ ബെന്നി ബെഹന്നാൻ, ഹൈബി ഈഡൻ, കെപിസിസി വർക്കിങ് പ്രസിഡന്റുമാരായ എ.പി അനിൽകുമാർ എംഎൽഎ, ഷാഫി പറമ്പിൽ എം.പി, കെപിസിസി ഭാരവാഹികളായ ശരത് ചന്ദ്രപ്രസാദ്, മാത്യു കുഴൽനാടൻ, ജയ്‌സൺ ജോസഫ്, എ.എ ഷുക്കൂർ, വി.പി സജീന്ദ്രൻ, അബ്ദുൽ മുത്തലിബ്, ഐ.കെ രാജു, എം.ആർ അഭിലാഷ്. പി.എ സലിം, അനിൽ അക്കര, എൻ. വേണുഗോപാൽ. അജയ് തറയിൽ. ജോസഫ് വാഴക്കൻ, കെ.പി ധനപാലൻ. ദീപ്തി മേരി വർഗീസ, സോണിയ ഗിരി, എംഎൽഎമാരായ കെ. ബാബു, അൻവർ സാദത്ത്, ടി.ജെ വിനോദ്, ഉമ തോമസ്, മേയർ വി.കെ മിനിമോൾ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാധാകൃഷ്ണൻ, ആശാസനൽ, സേവിയർ തായങ്കരി, പി.എൻ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
Photo Courtesy - Google







