03:33pm 06 November 2026
NEWS
എട്ട് മാസത്തിന് ശേഷം സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയിലേക്ക് മടങ്ങുന്നു
16/02/2025  01:40 PM IST
nila
എട്ട് മാസത്തിന് ശേഷം സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയിലേക്ക് മടങ്ങുന്നു

കാലിഫോർണിയ: എട്ടുമാസമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തുടരുന്ന നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിലേക്ക് മടങ്ങുന്നു.  മാർച്ച് 19ന് നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ച് സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിൽ ലാൻഡ് ചെയ്യും. ഇരുവരെയും ഭൂമിയിലേക്ക് തിരികെയെത്തിക്കാനുള്ള ക്രൂ-10 ദൗത്യം മാർച്ച് 12ന് സ്പേസ് എക്സ് വിക്ഷേപിക്കും. 

സിഎൻഎൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ബുച്ച് വിൽമോർ തങ്ങൾ ഭൂമിയിലേക്ക് തിരിച്ചെത്തുന്ന തീയതി വെളിപ്പെടുത്തിയത്. നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ച് മാർച്ച് 19ന് ഭൂമിയിൽ മടങ്ങിയെത്തുമെന്ന് അദ്ദേഹം പറഞ്ഞു. സ്പേസ് എക്സിൻറെ ഡ്രാഗൺ ക്യാപ്‌സൂളിനാണ് ഇരുവരെയും ഭൂമിയിൽ സുരക്ഷിതമായി മടക്കിയെത്തിക്കാനുള്ള ചുമതല. ഇതിനായി ക്രൂ-10 ദൗത്യസംഘവുമായി ഡ്രാഗൺ ക്യാപ്സൂൾ മാർച്ച് 12ന് സ്പേസ് എക്സ് വിക്ഷേപിക്കും. 

ബോയിംഗിൻറെ സ്റ്റാർലൈനർ പേടകത്തിൽ 2024 ജൂൺ അഞ്ചിനാണ് വെറും 8 ദിവസത്തെ ദൗത്യത്തിനായി നാസയുടെ സുനിത വില്യംസും ബുച്ച് വിൽമോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ചത്. എന്നാൽ സ്റ്റാർലൈനർ പേടകത്തിലെ സാങ്കേതിക തകരാർ കാരണം മടക്കയാത്ര പലകുറി മാറ്റിവെച്ചതിനെ തുടർന്ന് ഐഎസ്എസിൽ എട്ട് മാസമായി കഴിയുകയാണ് സുനിതയും ബുച്ചും. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img