11:30pm 23 October 2026
NEWS
സൺഡേ സ്കൂൾ അദ്ധ്യാപക വാർഷിക സമ്മേളനവും അനുമോദനവും
23/10/2026  08:04 PM IST
nila
സൺഡേ സ്കൂൾ അദ്ധ്യാപക വാർഷിക സമ്മേളനവും അനുമോദനവും

ചെങ്ങന്നൂർ: വിവര സാങ്കേതിക വിദ്യയുടെ കാലഘട്ടത്തിൽ മൂല്യബോധമുള്ളവരാകുവാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും അതിനാവശ്യമുള്ള മാനസിക പിന്തുണ  നല്കുകയുമാണ്  ഉത്തമരായ അദ്ധ്യാപകർ ചെയ്യേണ്ടതെന്ന്  ഭദ്രാസന മെത്രാപ്പോലീത്താ ഡോ മാത്യൂസ് മാർ തീമോത്തിയോസ് പറഞ്ഞു. ആല  സെൻ്റ്  ജോർജ് ഓർത്തഡോക്സ് പള്ളിയിൽ നടന്ന ഇടവങ്കാട് ഡിസ്ട്രിക്ട് സൺഡേ സ്കൂൾ അദ്ധ്യാപക വാർഷിക സമ്മേളനവും അനുമോദനവും ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിസ്ട്രിക്ട് പ്രസിഡൻ്റ് ഫാ.സ്റ്റീഫൻ വർഗീസ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ഭദ്രാസന സെക്രട്ടറി ഫാ. പി.കെ. കോശി മുഖ്യപ്രഭാഷണം നടത്തി. സൺഡേസ്കൂൾ ഭദ്രാസന വൈസ് പ്രസിഡൻ്റ് ഫാ, ടിജു ഏബ്രഹാം, ഇടവക വികാരി  ഫാ. ജിയോ എം സോളമൻ , ഭദ്രാസന ഡയറക്ടർ സജി പട്ടരുമഠം,  ഡിസ്ട്രിക്ട് ഇൻസ്പെക്ടർ റെയ്ച്ചൽ രാജൻ, ഡിസ്ട്രിക്ട് സെക്രട്ടറി സുനിൽ സി. വർഗീസ്, ഇടവക ട്രസ്റ്റി സജി ജോസഫ്  എന്നിവർ പ്രസംഗിച്ചു.  
 വിവിധ മേഖലകളിൽ നേട്ടങ്ങൾ കൈവരിച്ചവർ, സഹപാഠ്യ മത്സരവിജയികൾ, മത്സരപരീക്ഷയിൽ ഉന്നത വിജയം നേടിയവർ എന്നിവരെ സമ്മേളനത്തിൽ  അനുമോദിച്ചു. സമ്മേളനത്തോടനുബന്ധിച്ച്‌ രാവിലെ ഡോ.മാത്യൂസ് മാർ തീമോത്തിയോസ്  മെത്രാപ്പോലീത്താ വി.കുർബാന അർപ്പിച്ചു. തുടർന്ന് നടന്ന  ക്ലാസിന്  പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ റിജോ ജോൺ ശങ്കരത്തിൽ നേതൃത്വം നല്കി. സമ്മേളനത്തിന്  ഫാ. രഞ്ജൻ ടി. ജോൺ, ഫാ. മോൻസി കടവിൽ ഇടവക  സെക്രട്ടറി  കെ.വി. വർഗീസ്  
ഡിസ്ട്രിക്ട് ഇൻസ്പെക്ടർമാരായ  ജോർജ് വർഗീസ്, ജിജി പണിക്കർ കെ , വി.ബി വിജു  സെക്രട്ടറിമാരായ തോമസ്കുട്ടി, സുനിമോൾ ഡി, തോമസ് ശമുവേൽ, ബിൻസി ജേക്കബ്  എന്നിവർ നേതൃത്വം നല്കി. 
ഡിസ്ട്രിക്ട് സഹപാഠ്യമത്സരത്തിൽ ഒന്നാം സ്ഥാനം  ഇടവങ്കാട് എം.ജി.എം സൺഡേ സ്കൂളും  രണ്ടാം സ്ഥാനം ബുധനൂർ സെൻ്റ് ഏലിയാസ് സൺഡേസ്കൂളും കരസ്ഥമാക്കി. പാഠ്യവിഷയങ്ങളിൽ ഒന്നാം സ്ഥാനം ബുധനൂർ സെൻ്റ് ഏലിയാസ് , ചെറിയനാട് എം.ജി.എം സൺഡേ സ്കൂളുകളും രണ്ടാം  സ്ഥാനം വെണ്മണി സെൻ്റ്  മേരീസ് സൺഡേസ്കൂളും,   കരസ്ഥമാക്കി.  മാസ്റ്റർ ഡാൽവിൻ വർഗീസ് ബിജി, ആലാ സെന്റ് ജോർജ് ,  ബുധനൂർ സെൻ്റ് ഏലിയാസ് സൺഡേസ്കൂളുകളിലെ അദ്ധ്യാപകർ എന്നിവർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്കി. വിവിധ ഇടവകകളിൽ നിന്നായി ഇരുനൂറോളം പ്രതിനിധികൾ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img