
ചെങ്ങന്നൂർ: ആരാധനയിൽ അധിഷ്ഠിതമായ ഒരു ജീവിതത്തിലൂടെ മാത്രമെ മൂല്യബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കുവാൻ കഴിയുകയുള്ളൂയെന്ന് മലങ്കര ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസന സെക്രട്ടറി ഫാ.പി.കെ കോശി പറഞ്ഞു.അഖില മലങ്കര സൺഡേസ്കൂൾ ചെങ്ങന്നൂർ ഭദ്രാസന പ്രവേശനോത്സവം വെണ്മണി സെൻ്റ് മേരീസ് ഓർത്തഡോക്സ് തീർത്ഥാടന ദേവാലയത്തിൽ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടവക വികാരി ഫാ.ജാൾസൺ പി.ജോർജ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ദദ്രാസന സുവിശേഷ സംഘം വൈസ് പ്രസിഡൻ്റ് ഫാ. ബിജു എൻ ഈപ്പൻ മുഖ്യ പ്രഭാഷണം നടത്തി. സൺഡേ സ്കൂൾ ഭദ്രാസന വൈസ് പ്രസിഡൻ്റ് ഫാ. ടിജു ഏബ്രഹാം, ഡയറക്ടർ സജി പട്ടരുമഠം, സെക്രട്ടറി കെ.വി. വർഗീസ്, ഡിസ്ട്രിക്ട് ഇൻസ്പെക്ടർ റെയ്ച്ചൽ രാജൻ,
ചെങ്ങന്നൂർ ഡിസ്ട്രിക്ട് ഇൻസ്പെക്ടർ ജിജി പണിക്കർ കെ,, ഹെഡ്മിസ്ട്രസ് സൂസി സോളമൻ, യൂണിറ്റ് സെക്രട്ടറി വർഗീസ് തോമസ് എന്നിവർ പ്രസംഗിച്ചു. പുലിയൂർ ഗ്രാമപഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപെട്ട ഡിസ്ട്രിക്ട് ഇൻസ്പെക്ടർ റെയ്ച്ചൽ രാജനെ യോഗത്തിൽ അനുമോദിച്ചു.കുട്ടികളുടെ വിവിധ കലാപരിപാടികളും നവാഗതരായ കുട്ടികൾക്ക് സ്വീകരണവും ചടങ്ങിൽ നടന്നു..രാവിലെ വി.മൂന്നിന്മേൽ കുർബാനക്കു ശേഷം കുട്ടികളുടെ വർണാഭമായ റാലി നടത്തി.











