
ചെങ്ങന്നൂർ: - അഖില മലങ്കര സൺഡേസ്കൂൾ ചെങ്ങന്നൂർ ഭദ്രാസന പ്രവേശനോത്സവം ഞായറാഴ്ച രാവിലെ 10 മണിക്ക് വെണ്മണി സെൻ്റ് മേരീസ് ഓർത്തഡോക്സ് തീർത്ഥാടന ദേവാലയത്തിൽ നടക്കും. രാവിലെ വി.കുർബാനയ്ക്കു ശേഷം സൺഡേ സ്കൂൾ കുട്ടികളുടെ വർണാഭമായ റാലി നടക്കും. തുടർന്ന് ഇടവക വികാരി ഫാ. ജാൾസൺ പി.ജോർജിൻ്റെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ ഭദ്രാസന സെക്രട്ടറി ഫാ. പി.കെ കോശി പ്രവേശനോത്സവം ഉത്ഘാടനം ചെയ്യും. സുവിശേഷ സംഘം ഭദ്രാസന വൈസ് പ്രസിഡൻ്റ് ഫാ. ബിജു എൻ ഈപ്പൻ മുഖ്യ പ്രഭാഷണം നടത്തും. സൺഡേ സ്കൂൾ ഭദ്രാസന വൈസ് പ്രസിഡൻ്റ് ഫാ. ടിജു ഏബ്രഹാം, ഡയറക്ടർ സജി പട്ടരുമഠം, സെക്രട്ടറി കെ.വി. വർഗീസ്, ഡിസ്ട്രിക്ട് ഇൻസ്പെക്ടർ റെയ്ച്ചൽ രാജൻ, ഇടവക ട്രസ്റ്റി എ.ജി. യോഹന്നാൻ ഹെഡ്മിസ്ട്രസ് സൂസി സോളമൻ, യൂണിറ്റ് സെക്രട്ടറി വർഗീസ് തോമസ് എന്നിവർ പ്രസംഗിക്കും. കുട്ടികളുടെ വിവിധ കലാപരിപാടികളും നവാഗതരായ കുട്ടികൾക്ക് സ്വീകരണവും ചടങ്ങിൽ നടക്കും. ഇതോടനുബന്ധിച്ച് ഭദ്രാസനത്തിലെ എല്ലാ യൂണിറ്റുകളിലും പ്രവേശനോത്സവം നടക്കും











