02:30am 08 September 2026
NEWS
സൺഡേസ്കൂൾ കലാമേള പുത്തൻകാവ്, ആറാട്ടുപുഴ ജേതാക്കൾ
11/10/2025  07:33 PM IST
nila
സൺഡേസ്കൂൾ കലാമേള പുത്തൻകാവ്, ആറാട്ടുപുഴ ജേതാക്കൾ


 ചെങ്ങന്നൂർ : മലങ്കര ഓർത്തഡോക്സ് സഭ സൺഡേസ്കൂൾ ഭദ്രാസന സഹപാഠ്യ മത്സരങ്ങൾ  താലന്ത് 2025 പുത്തൻകാവ് മെട്രോപ്പൊലീറ്റൻ ഹയർ സെക്കൻ്ററി സ്കൂളിൽ വച്ച് നടത്തി. ഭദ്രാസന സെക്രട്ടറി ഫാ.പി.കെ.കോശിയുടെ അദ്ധ്യക്ഷതയിൽ കൂടിയ  സമ്മേളനം വൈദിക ട്രസ്റ്റി ഫാ.ഡോ. തോമസ് വർഗീസ് അമയിൽ ഉദ്ഘാടനം ചെയ്തു.  ഭദ്രാസന വൈസ് പ്രസിഡൻ്റ് ഫാ. റ്റിജു ഏബ്രഹാം, ഡയറക്ടർ  സജി പട്ടരുമഠം, സെക്രട്ടറി കെ.വി. വർഗീസ്, മുൻ ഡയറക്ടർ ഡോ. ജേക്കബ് ഉമ്മൻ, ഫാ.ജിജോ.കെ.ജോയി, ഡിസ്ട്രിക്ട് പ്രസിഡൻ്റുമാരായ ഫാ.സ്റ്റീഫൻ വർഗീസ്, ഫാ.ഗീവർഗീസ് ശമുവേൽ, ഫാ.തോമസ്  ശമുവേൽ,ഡിസ്ട്രിക്ട് ഇൻസ്പെക്ടർമാരായ ജോർജ് വർഗീസ്, ഏബ്രഹാം കെ.എ , റെയ്ച്ചൽ രാജൻ, വിജു വി.ബി, ജിജി പണിക്കർ കെ, സെക്രട്ടറിമാരായ സുനിൽ സി വർഗീസ്, ബിൻസി ജേക്കബ് , തോമസ് ശമുവേൽ, സുനിമോൾ ഡി, തോമസ് കുട്ടി എന്നിവർ പ്രസംഗിച്ചു. 200 ഓളം പ്രതിഭകൾ പങ്കെടുത്ത മത്സരത്തിൽ പുത്തൻകാവ് സെൻ്റ് മേരീസ്, ആറാട്ടുപുഴ സെൻ്റ് ജോർജ് സൺഡേസ്കൂളുകൾ യൂണിറ്റ് തലത്തിൽ ഒന്നും, രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഡിസ്ട്രിക്ട് തലത്തിൽ പുത്തൻ കാവ്, ഇടവങ്കാട് ഡിസ്ട്രിക്ടുകൾ ഒന്നാം സ്ഥാനവും, ഉമയാറ്റുകര ഡിസ്ട്രിക്ട് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.