11:41am 29 April 2026
NEWS
18 ജനുവരി 2026 ഞായർ: ഇന്നത്തെ നക്ഷത്രഫലം
18/01/2026  07:56 AM IST
nila
18 ജനുവരി 2026 ഞായർ: ഇന്നത്തെ നക്ഷത്രഫലം

മേടം: ദിവസാരംഭം ചെറിയ തടസ്സങ്ങളോടെയാണ്. ആരോഗ്യത്തിലും യാത്രകളിലും അസ്വസ്ഥത അനുഭവപ്പെടാം. എന്നാൽ ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് ശേഷം സാഹചര്യങ്ങൾ മാറി കാര്യങ്ങൾ വിജയത്തിലേക്ക് നീങ്ങും. നിയമകാര്യങ്ങളിലും ആശ്വാസം ലഭിക്കും.

ഇടവം: ജാഗ്രത ആവശ്യമായ ദിനം. നഷ്ടസാധ്യതയും അപകടഭീതിയും മുന്നറിയിപ്പായി കാണുന്നു. ഉച്ചയ്ക്കുശേഷം ഫലങ്ങൾ മിതമായതായിരിക്കും; അതിരുകടന്ന തീരുമാനങ്ങൾ ഒഴിവാക്കുക.

മിഥുനം: രാവിലെ അനുകൂലമായ സമയമാണ്. വിജയം, സുഹൃദ്‌സഹായം, പരീക്ഷകളിൽ നേട്ടം എന്നിവ പ്രതീക്ഷിക്കാം. എന്നാൽ ഉച്ചകഴിഞ്ഞ് ശേഷം മാനസിക സംഘർഷവും യാത്രാവൈഫല്യവും ഉണ്ടാകാൻ സാധ്യത.

കർക്കടകം: സൗഭാഗ്യകരമായ ദിനം. ധനലാഭവും യാത്രാവിജയവും ബന്ധുസമാഗമവും മനസിന് സന്തോഷം നൽകും. കുടുംബസൗഹൃദം ശക്തമാകും.

ചിങ്ങം: ആദ്യഘട്ടത്തിൽ ആരോഗ്യകാര്യങ്ങളിൽ അലസത അനുഭവപ്പെടാം. എന്നാൽ ഉച്ചയ്ക്കുശേഷം അംഗീകാരവും മത്സരവിജയവും ലഭിച്ച് ആത്മവിശ്വാസം വർധിക്കും.

കന്നി: തർക്കങ്ങളും കലഹങ്ങളും ഒഴിവാക്കുക. ധനകാര്യങ്ങളിലും ശരീരസുരക്ഷയിലും പ്രത്യേകം ശ്രദ്ധ വേണം. വായ്പാ ശ്രമങ്ങൾ മാറ്റിവെക്കുന്നതാണ് ഉചിതം.

തുലാം: ദിവസാരംഭം അനുകൂലമാണ്. സ്ഥാനമാനവും ആരോഗ്യവും മെച്ചപ്പെടും. ഉച്ചയ്ക്കുശേഷം അഭിപ്രായവ്യത്യാസങ്ങളും യാത്രാതടസ്സങ്ങളും ഉണ്ടാകാം.

വൃശ്ചികം: മനസിനെ അലട്ടുന്ന കാര്യങ്ങൾ രാവിലെ ഉണ്ടാകാം. എന്നാൽ ഉച്ചയ്ക്കുശേഷം ബിസിനസിലും ജോലി രംഗത്തും നേട്ടം കൈവരും. പ്രതീക്ഷകൾ സഫലമാകും.

ധനു: സന്തോഷകരമായ തുടക്കം. അംഗീകാരം ലഭിക്കും. എന്നാൽ ഉച്ചകഴിഞ്ഞ് ശേഷം മാനസിക സമ്മർദ്ദവും കലഹവും ഒഴിവാക്കാൻ സംയമനം പാലിക്കുക.

മകരം: ചെലവും അലച്ചിലും രാവിലെ കൂടുതലായിരിക്കും. ഉച്ചയ്ക്കുശേഷം കാര്യങ്ങൾ നിയന്ത്രണത്തിലായി വിജയവും ആരോഗ്യസുഖവും അനുഭവപ്പെടും.

കുംഭം: രാവിലെ ധനയോഗവും ബന്ധുക്കളുമായുള്ള സൗഹൃദവും പ്രതീക്ഷിക്കാം. ഉച്ചകഴിഞ്ഞ് ശേഷം ധനനഷ്ടവും ബിസിനസ് തടസ്സവും ഉണ്ടാകാൻ സാധ്യത.

മീനം: സൗഭാഗ്യം നിറഞ്ഞ ദിവസം. വിജയം, അംഗീകാരം, സൗഹൃദസംഗമം എന്നിവ മനസിനെ ഉല്ലാസിപ്പിക്കും. യാത്രകളും സന്തോഷകരമായിരിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ASTROLOGY
img