
ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാജാവായാണ് സൂര്യനെ കണക്കാക്കുന്നത്. സൂര്യന്റെ രാശിമാറ്റത്തോടെയാണ് മലയാള മാസങ്ങൾ മാറുന്നത്. സാധാരണയായി ഏകദേശം ഒരു മാസത്തെ ഇടവേളയിലാണ് സൂര്യൻ ഒരു രാശിയിൽ നിന്ന് അടുത്ത രാശിയിലേക്ക് പ്രവേശിക്കുന്നത്. അതേസമയം, സമ്പത്ത്, ഐശ്വര്യം, ആഡംബരം, സമൃദ്ധി എന്നിവയുടെ കാരകനായാണ് ശുക്രനെ ജ്യോതിഷത്തിൽ വിശേഷിപ്പിക്കുന്നത്.
ഒക്ടോബർ 17ന് സൂര്യൻ തുലാം രാശിയിൽ പ്രവേശിക്കും. ഇതിനകം തന്നെ ശുക്രൻ തുലാം രാശിയിൽ സ്ഥിതി ചെയ്യുന്നുണ്ട്. ഇതോടെ തുലാം രാശിയിൽ സൂര്യനും ശുക്രനും ഒന്നിക്കുന്ന സാഹചര്യമുണ്ടാകും. ജ്യോതിഷപ്രകാരം ഈ ഗ്രഹസംഗമം ശുക്രാദിത്യ രാജയോഗത്തിന് കാരണമാകും. ബഹുമാനം, സാമ്പത്തിക നേട്ടം, തൊഴിൽരംഗത്തെ വളർച്ച എന്നിവയുമായി ബന്ധപ്പെടുത്തി ഈ യോഗത്തിന് പ്രത്യേക പ്രാധാന്യമാണ് നൽകുന്നത്.
ഈ ഗ്രഹസംയോജനം എല്ലാ രാശിക്കാരെയും സ്വാധീനിക്കുമെന്നാണ് ജ്യോതിഷവിശ്വാസം. എന്നാൽ ചില രാശിക്കാർക്ക് ഇതിന്റെ ഫലം കൂടുതൽ അനുകൂലമായി ലഭിക്കാനുള്ള സാധ്യതയുണ്ട്. സാമ്പത്തികമായി മുന്നേറാനും കരിയറിൽ പുതിയ അവസരങ്ങൾ ലഭിക്കാനും സാധ്യതയുള്ള രാശികളിൽ പ്രധാനപ്പെട്ടവ ഇവയാണ്.
ഇടവം: ഇടവം രാശിക്കാർക്ക് ശുക്രാദിത്യ രാജയോഗം അനുകൂലമായ ഫലങ്ങൾ നൽകുമെന്നാണ് ജ്യോതിഷപ്രവചനം. ഏറെക്കാലമായി നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്ന് ആശ്വാസം ലഭിക്കാനുള്ള സാധ്യതയുണ്ട്. വരുമാനം വർധിപ്പിക്കുന്നതിനുള്ള പുതിയ വഴികൾ തുറക്കുകയും സാമ്പത്തിക സ്ഥിതിയിൽ പുരോഗതി ഉണ്ടാകുകയും ചെയ്തേക്കാം.
തൊഴിൽ, ബിസിനസ് മേഖലകളിലും അനുകൂല മാറ്റങ്ങൾ പ്രതീക്ഷിക്കാം. നിയമപരമായ കാര്യങ്ങളിലോ കോടതി വ്യവഹാരങ്ങളിലോ ഏർപ്പെട്ടിരിക്കുന്നവർക്ക് അനുകൂല ഫലം ലഭിക്കാനുള്ള സാധ്യതയുണ്ടെന്നും ജ്യോതിഷം പറയുന്നു.
കർക്കടകം: കർക്കടകം രാശിക്കാർക്കും സൂര്യ–ശുക്ര സംഗമം നേട്ടങ്ങൾ സമ്മാനിച്ചേക്കാം. ജോലിയിൽ സ്ഥാനക്കയറ്റത്തിനും ശമ്പള വർധനയ്ക്കും സാധ്യതയുണ്ട്. കരിയറിൽ പുതിയ ഉത്തരവാദിത്തങ്ങളോ അവസരങ്ങളോ ലഭിക്കാം.
കുടുംബജീവിതത്തിലും സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകാൻ സാധ്യതയുണ്ട്. വിവാഹം ആലോചിക്കുന്ന അവിവാഹിതർക്ക് അനുയോജ്യമായ വിവാഹാലോചനകൾ വന്നേക്കാം. സാമ്പത്തികം, ജോലി, കുടുംബം തുടങ്ങി ജീവിതത്തിന്റെ വിവിധ മേഖലകളിൽ പുരോഗതിക്കുള്ള അവസരങ്ങൾ ഈ കാലയളവിൽ ലഭിക്കുമെന്നാണ് ജ്യോതിഷവിശ്വാസം..










