03:31pm 11 November 2026
NEWS
സമ്മിറ്റ് ഓസ്‌ട്രേലിയ 2026 ലോഗോ പ്രകാശനം ചെയ്തു
17/10/2025  08:53 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സമ്മിറ്റ് ഓസ്‌ട്രേലിയ 2026 ലോഗോ പ്രകാശനം ചെയ്തു

കൊച്ചി:  കേരളവും ഓസ്‌ട്രേലിയയും തമ്മിലുള്ള  വ്യാപാര, തൊഴില്‍, സംസ്‌ക്കാരം ഉള്‍പ്പെടെയുള്ള ബന്ധം ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട് ഓസ്‌ട്രേലിയയിലെ കേരള ബിസിനസ് ആന്‍ഡ് പ്രൊഫഷണല്‍ ചേംബറും  (കെബിപിസിഎ), കമ്മ്യൂണിറ്റി മൈഗ്രന്റ് റിസോഴ്‌സ് സെന്ററും (സിഎംആര്‍സി) സഹകരിച്ച് സമ്മിറ്റ് നടത്തുന്നു. 2026 ഫെബ്രുവരി 13,14 തീയതികളിലാണ് സമ്മിറ്റ്.  സിഡ്‌നി ഹില്‍ട്ടന്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ശ്രീനാരായണ ധര്‍മ്മ സംഘം പ്രസിഡന്റ് സ്വാമി വീരേശ്വരാനന്ദ സമിറ്റിന്റെ ലോഗോ പ്രകാശനം ചെയ്തു. കേരള ബിസിനസ് ആന്റ് പ്രൊഫഷണല്‍സ് ചേമ്പര്‍ ആസ്‌ട്രേലിയ സ്ഥാപകയും ചെയര്‍പേഴ്‌സണുമായ ജുമൈല ആഡല്‍, സെക്രട്ടറിയും ഡയറക്ടറുമായ കിരണ്‍ ജെയിംസ്, ഡയറക്ടര്‍മാരായ ദീപ നായര്‍ , ആര്‍പിജി അസറ്റ് മാനേജിമെന്റ് ഗ്രൂപ്പ് ഡയറക്ടറും ഡബ്ല്യുബിസി കെയര്‍ അംബാസിഡറുമായ കെ. എസ് വിനോദ്, സിഎംആര്‍സി സി.ഇ.ഒ   മെലിസ മൊണ്ടെയ്‌റോ, എംപിമാരായ ഹ്യൂഗ് മക്‌ഡെര്‍മോട്ട്, മാര്‍ക്ക് ഹോഡ്ജസ്, ഡോ. കെ. ടി. ജലീല്‍ എം.എല്‍.എ , ആര്‍പിജി ഗ്രൂപ്പ് ചെയര്‍മാന്‍ റേ പില്ലൈ, ഡാര്‍സി ലൗണ്ട്, ഡേവിഡ് മോണ്‍ക്രിഫ്, ബ്രാഡ് ബണ്ടിംഗ് തുടങ്ങിയവര്‍ പങ്കെടുത്തു. നോര്‍ക്ക, കെ.എസ്.ഐ.ഡി.സി, കെ-ഡി.ഐ.എസ്.സി, കേരള ടൂറിസം, മലയാളം മിഷന്‍, എന്നിവയുടെയും പിന്തുണ സമ്മിറ്റിനുണ്ടെന്ന് കെ.എസ് വിനോദ് അറിയിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img