03:02pm 28 April 2026
NEWS
ഖത്തറിലെ സർക്കാർ സ്കൂളുകൾക്ക് വേനൽക്കാല സമയക്രമം; മെയ് 3 മുതൽ ക്ലാസുകൾ നേരത്തെ കഴിയും
28/04/2026  12:44 PM IST
nila
ഖത്തറിലെ സർക്കാർ സ്കൂളുകൾക്ക് വേനൽക്കാല സമയക്രമം; മെയ് 3 മുതൽ ക്ലാസുകൾ നേരത്തെ കഴിയും

​ദോഹ:വേനൽക്കാലത്തെ കാലാവസ്ഥാ വ്യതിയാനം കണക്കിലെടുത്ത് രാജ്യത്തെ സർക്കാർ സ്കൂളുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തി വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം. മെയ് 3 മുതൽ ജൂൺ 3 വരെയാണ് പുതിയ 'സമ്മർ ടൈം' (Summer Time) നിലവിലുണ്ടാകുക. ക്ലാസുകളുടെ എണ്ണത്തിൽ മാറ്റം വരുത്താതെ തന്നെ വിദ്യാർത്ഥികൾക്ക് നേരത്തെ വീട്ടിലെത്താൻ സാധിക്കുന്ന രീതിയിലാണ് പുതിയ ക്രമീകരണം.രണ്ടാം സെമസ്റ്റർ അവസാന പരീക്ഷകൾക്ക് മുന്നോടിയായാണ് ഈ മാറ്റം. 2025-2026 അധ്യയന വർഷത്തെ കലണ്ടർ പ്രകാരം ജൂൺ 4-നാണ് വാർഷിക പരീക്ഷകൾ ആരംഭിക്കുന്നത്. ചൂട് കൂടുന്ന സാഹചര്യത്തിൽ കുട്ടികൾക്ക് ആശ്വാസം നൽകുന്നതിനൊപ്പം പരീക്ഷാ തയ്യാറെടുപ്പുകൾക്ക് കൂടുതൽ സമയം ലഭ്യമാക്കാനും ഈ തീരുമാനം സഹായിക്കും.
​സ്കൂളുകളുടെ സുഗമമായ പ്രവർത്തനത്തിനായി ഇതുസംബന്ധിച്ച വിശദമായ സർക്കുലർ മന്ത്രാലയം സ്കൂൾ അധികൃതർക്ക് കൈമാറിയിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img