
ദോഹ: ഖത്തറിലെ ബാഡ്മിന്റൺ പ്രേമികൾക്കായി പിനോയ് ഷട്ടിൽ സ്മാഷേഴ്‌സ് ഖത്തർ (PSSQ) സംഘടിപ്പിച്ച 'സ്പെഷ്യൽ മാച്ച് സീരീസ് 8: സമ്മർ സ്മാഷായ' ടൂർണമെന്റ് ആവേശകരമായി സമാപിച്ചു. മെയിൽ ഹാമിൽട്ടൺ ഇന്റർനാഷണൽ സ്‌കൂളിൽ വെച്ച് നടന്ന ടൂർണമെന്റിൽ വിവിധ രാജ്യങ്ങളിൽ നിന്നായി 194 കളിക്കാർ പങ്കെടുത്തു. പുരുഷ-വനിതാ വിഭാഗങ്ങളിലായി വ്യത്യസ്ത ഡിവിഷനുകളിലാണ് മത്സരങ്ങൾ അരങ്ങേറിയത്.സി/ഡി ഡിവിഷനിൽ ക്ലിന്റൺ - ബെറ്റ്സി സഖ്യം ചാമ്പ്യന്മാരായി. മുദ്സ് - ടെറെ സഖ്യത്തിനാണ് രണ്ടാം സ്ഥാനം.ഇ+ ഡിവിഷനിൽ യാസിർ - ഫഹദ് സഖ്യം ഒന്നാം സ്ഥാനവും ഹംദാൻ - ജെകെ സഖ്യം രണ്ടാം സ്ഥാനവും നേടി.ഇ- ഡിവിഷനിl അൻജോ - ജെയിംസ് ക്രൂസ് സഖ്യം കിരീടമണിഞ്ഞു. റെയ്ൻ - നൈജൽ സഖ്യത്തിനാണ് റണ്ണേഴ്‌സ് അപ്പ് ട്രോഫി.എഫ് ഡിവിഷനിൽ മാർക്ക് - നോയ് സഖ്യം ജേതാക്കളായപ്പോൾ, യാന്ദ്രേ - ഹോമർ സഖ്യം രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു.കേവലം ഒരു മത്സരത്തിനപ്പുറം ഖത്തറിലെ ബാഡ്മിന്റൺ കൂട്ടായ്മകൾക്കിടയിലെ സൗഹൃദവും കായികക്ഷമതയും ദൃഢമാക്കുന്നതായിരുന്നു ഈ മേളയെന്ന് PSSQ ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു. ടൂർണമെന്റിന്റെ വിജയത്തിനായി സഹകരിച്ച വോളന്റിയർമാർ, അമ്പയർമാർ, സ്പോൺസർമാർ, കാണികൾ എന്നിവർക്ക് സംഘാടക സമിതി നന്ദി രേഖപ്പെടുത്തി.
ഖത്തറിലെ ഫിലിപ്പിനോ പ്രവാസികളുടെ നേതൃത്വത്തിൽ രൂപീകരിച്ച കൂട്ടായ്മയാണെങ്കിലും, ബാഡ്മിന്റൺ കളിയോട് ആഭിമുഖ്യമുള്ള വിവിധ രാജ്യക്കാരായ നിരവധി പേർ PSSQ-ൽ അംഗങ്ങളാണ്. പ്രവാസജീവിതത്തിൽ മികച്ച സൗഹൃദങ്ങളും മാനസികോല്ലാസവും നൽകാൻ ഈ കൂട്ടായ്മക്ക് സാധിക്കുന്നുണ്ട്. എല്ലാ വ്യാഴാഴ്ചകളിലും ക്യൂയിംഗ് സെഷനുകൾ നടത്തുന്നതിന് പുറമെ 'ടീം ക്ലാഷ്', 'കുയ്‌സ് എഡ് കപ്പ്' തുടങ്ങിയ ജനപ്രിയ ടൂർണമെന്റുകളും ഇവർ വർഷം തോറും നടത്തിവരുന്നു. നിലവിൽ തങ്ങളുടെ മൂന്നാം വാർഷികം ആഘോഷിക്കുന്ന PSSQ, വരുന്ന ഓഗസ്റ്റിൽ നടക്കുന്ന വിപുലമായ ആനിവേഴ്സറി ടൂർണമെന്റിനായുള്ള ഒരുക്കങ്ങളിലാണിപ്പോൾ.











