04:19pm 10 November 2026
NEWS
ഖത്തറിൽ വേനൽ കനക്കുന്നു; 'അൽ ഹഖ്അ' ഘട്ടത്തിന് ഇന്ന് തുടക്കം
03/07/2026  10:43 AM IST
nila
ഖത്തറിൽ വേനൽ കനക്കുന്നു; അൽ ഹഖ്അ ഘട്ടത്തിന് ഇന്ന് തുടക്കം

 

ദോഹ: ഖത്തറിൽ വേനൽക്കാലത്തിന്റെ മൂന്നാം ഘട്ടത്തിന് തുടക്കം കുറിച്ച്  ഇന്ന് മുതൽ(ജൂലയ് 3)'അൽ ഹഖ്അ' (Al-Haq'ah) നക്ഷത്രം ഉദിച്ചുയരുമെന്ന്.ഖത്തർ കാലാവസ്ഥാ വകുപ്പ് (QMD) അറിയിച്ചു. കുതിരയുടെ കഴുത്തിന് ചുറ്റുമുള്ള വൃത്തത്തോട് സാദൃശ്യമുള്ളതിനാലാണ് ഈ ഘട്ടത്തിന് 'അൽ ഹഖ്അ' (വൃത്തം അല്ലെങ്കിൽ വളയം) എന്ന പേര് ലഭിച്ചത്.
​അടുത്ത 13 ദിവസത്തേക്ക് ഈ കടുത്ത വേനൽക്കാല ഘട്ടം നീണ്ടുനിൽക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കി. ഈ ദിവസങ്ങളിൽ ഇന്ത്യൻ മൺസൂൺ ന്യൂനമർദ വ്യൂഹം അറേബ്യൻ ഉപദ്വീപിന്റെ അന്തരീക്ഷത്തിൽ പൂർണ്ണ ആധിപത്യം സ്ഥാപിക്കുന്നതിനാൽ ശക്തമായ ചൂടുകാറ്റിനും പൊടിക്കാറ്റിനും കടുത്ത ചൂടിനും സാധ്യതയുണ്ട്. വേനൽക്കാലത്തെ ഏറ്റവും വരണ്ട കാലഘട്ടങ്ങളിലൊന്നായാണ് ഈ ഘട്ടത്തെ 
കണക്കാക്കപ്പെടുന്നത്.
അന്തരീക്ഷത്തിൽ പൊടിക്കാറ്റ് വർദ്ധിക്കുന്നത് ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകൾ  ഉള്ളവർക്ക് കടുത്ത വെല്ലുവിളി ഉയർത്തിയേക്കാം.കടുത്ത ചൂടും പൊടിയും കണക്കിലെടുത്ത് കുട്ടികളും പ്രായമായവരും ശ്വാസകോശ രോഗബാധിതരും അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങുമ്പോൾ കനത്ത ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ധർ ഓർമ്മിപ്പിക്കുന്നു. ധാരാളം വെള്ളം കുടിക്കാനും സൂര്യപ്രകാശമേൽക്കുന്നത് പരമാവധി ഒഴിവാക്കാനും പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img