NEWS
പാലക്കാട്ടെ പാർട്ടിക്ക് ഇനി വനിതാ ജില്ലാ സെക്രട്ടറി
20/07/2025 09:47 PM IST
nila

സിപിഐ പാലക്കാട് ജില്ലാ സെക്രട്ടറിയായി സുമലതാ മോഹൻദാസിനെ തിരഞ്ഞെടുത്തു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു വനിത സിപിഐയുടെ ജില്ലാ സെക്രട്ടറിയാകുന്നത്. കഴിഞ്ഞ മൂന്നു ടേമിലും ജില്ലാ സെക്രട്ടറിയായിരുന്ന കെ.പി. സുരേഷ് രാജ് സ്ഥാനമൊഴിഞ്ഞതോടെയാണ് സുമലതാ മോഹൻദാസ് ജില്ലാ സെക്രട്ടറിയായി എത്തുന്നത്. ജില്ലാ സമ്മേളനത്തിൽ സുമലത എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്.
നിലവിൽ സിപിഐ സംസ്ഥാന കൗൺസിൽ അംഗമാണ് സുമലത. കേരള മഹിളാ സംഘം ദേശീയ കൗൺസിൽ അംഗവും മലമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമാണ്. 2010-15 കാലത്ത് മലമ്പുഴ പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. ശനിയാഴ്ച ചേർന്ന സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് യോഗവും തുടർന്ന് ചേർന്ന പുതിയ ജില്ലാ കൗൺസിൽ പ്രതിനിധികളുടെ യോഗവും സുമലതയെ സെക്രട്ടറിയായി തിരഞ്ഞെടുക്കുകയായിരുന്നു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











