10:52am 11 November 2026
NEWS
സുൽത്താൻ ഖബൂസ് സർവകലാശാലയും കുസാറ്റും ധാരണാപത്രത്തിൽ ഒപ്പുവെച്ചു
23/09/2025  06:15 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സുൽത്താൻ ഖബൂസ് സർവകലാശാലയും കുസാറ്റും ധാരണാപത്രത്തിൽ ഒപ്പുവെച്ചു
HIGHLIGHTS

കുസാറ്റിലേയും സുൽത്താൻ ഖബൂസ് സർവകലാശാലയിലെ പ്രതിനിധികളും ധാരണാപത്രം ഒപ്പിടുന്ന ചടങ്ങിൽ

കൊച്ചി: ഒമാനിലെ സുൽത്താൻ ഖബൂസ് സർവകലാശാലയും കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയും (കുസാറ്റ്) അക്കാദമിക്-ഗവേഷണ സഹകരണത്തെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു. സുൽത്താൻ ഖബൂസ് സർവകലാശാല വൈസ് ചാൻസലർ ഹിസ് ഹൈനെസ് സയ്യിദ് ഡോ. ഫഹദ് ബിൻ അൽ ജുലന്ദ അൽ സൈദ്, കുസാറ്റ് രജിസ്ട്രാർ ഡോ. അരുണ്‍ എ.യു. എന്നിവർ ധാരണാപത്രത്തിൽ ഒപ്പുവെച്ച ചടങ്ങിൽ, ഇന്ത്യയുടെ ഒമാൻ സ്ഥാനപതി ഹിസ് എക്സലൻസി ഖോടവർത്തി വെങ്കട ശ്രീനിവാസ്, ഇരുവിഭാഗങ്ങളിലെയും അധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു. ഗവേഷകർ, അധ്യാപകർ, വിദഗ്ധർ എന്നിവരുടെ കൈമാറ്റം, സംയുക്ത ഗവേഷണ പദ്ധതികൾ, പോസ്റ്റ്‌ഗ്രാജുവേറ്റ് വിദ്യാർത്ഥികളുടെ ഗവേഷണ മേൽനോട്ടം, കോൺഫറൻസുകൾ, സെമിനാറുകൾ എന്നിവയിൽ സഹകരണം തുടങ്ങിയവ ഈ കരാർ ഉറപ്പുവരുത്തുന്നു. അക്കാദമിക- ഗവേഷണ കൈമാറ്റം, വിദ്യാർത്ഥി-ഗവേഷക സന്ദർശനങ്ങൾ എന്നിവയും കരാറിന്റെ ഭാഗമാണ്. ഈ സഹകരണം ഇരുസർവകലാശാലകൾക്കും കൂടുതൽ അക്കാദമിക് അവസരങ്ങൾ ഒരുക്കുകയും ഗവേഷണബന്ധങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img