09:09pm 14 June 2024
NEWS
സുരേഷ് ഗോപി കേന്ദ്രമന്ത്രി ആയതിൽ എൻഎസ്എസിന് അഭിമാനവും സന്തോഷവുമെന്ന് സുകുമാരൻ നായർ
10/06/2024  01:14 PM IST
nila
സുരേഷ് ഗോപി കേന്ദ്രമന്ത്രി ആയതിൽ എൻഎസ്എസിന് അഭിമാനവും സന്തോഷവുമെന്ന് സുകുമാരൻ നായർ

പെരുന്ന: സുരേഷ് ഗോപി കേന്ദ്രമന്ത്രി ആയതിൽ എൻഎസ്എസിന് അഭിമാനവും സന്തോഷവുമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. തൃശ്ശൂരിൽ ജയിച്ചതിനു പിന്നാലെ സുരേഷ് ഗോപിയുമായി ഫോണിൽ സംസാരിച്ചെന്നും സുകുമാരൻ നായർ വെളിപ്പെടുത്തി. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപും സുരേഷ് ഗോപി എൻഎസ്എസ് ആസ്ഥാനത്തെത്തി സുകുമാരൻനായരുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. 

2015-ൽ എൻഎസ്എസ് ആസ്ഥാനത്ത് ബജറ്റ് യോഗം നടക്കുന്നിടത്ത് എത്തിയ സുരേഷ് ഗോപിയോട് സുകുമാരൻ നായർ അതൃപ്തി പ്രകടിപ്പിക്കുകയും ഇറക്കിവിടുകയും ചെയ്തത് വാർത്തയായിരുന്നു. പിന്നീട്, 2019-ൽ സുരേഷ് ഗോപി വീണ്ടും എൻഎസ്എസ് ആസ്ഥാനത്ത് എത്തുകയും സുകുമാരൻനായരെ കണ്ട് അനുഗ്രഹം വാങ്ങുകയും ചെയ്തിരുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA