03:04am 30 April 2026
NEWS
ഇന്ത്യയുടെ സുഖോയ്–30 എംകെഐ യുദ്ധവിമാനം തകർന്നുവീണു
06/03/2026  05:44 AM IST
nila
ഇന്ത്യയുടെ സുഖോയ്–30 എംകെഐ യുദ്ധവിമാനം തകർന്നുവീണു

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ സുഖോയ്–30 എംകെഐ (Su-30MKI) യുദ്ധവിമാനം അസമിൽ തകർന്നുവീണതായി സ്ഥിരീകരണം. അസമിലെ ജോർഹട്ട് നഗരത്തിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ അകലെയുള്ള പ്രദേശത്താണ് അപകടം നടന്നത്. അപകടത്തിന്റെ കാരണം എന്താണെന്നതും പൈലറ്റുമാരുടെ അവസ്ഥയും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇനിയും പുറത്തുവിട്ടിട്ടില്ല. 

മുൻപ് വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായതായി റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് അത് തകർന്നുവീണതായി ഇന്ത്യൻ വ്യോമസേന സ്ഥിരീകരിച്ചത്. രാത്രി 7.42-നാണ് വിമാനവുമായി അവസാനമായി ബന്ധപ്പെടാൻ സാധിച്ചതെന്ന് വ്യോമസേന ‘എക്‌സ്’ പ്ലാറ്റ്ഫോമിൽ അറിയിച്ചു. സംഭവത്തെ തുടർന്ന് പ്രദേശത്ത് തിരച്ചിൽ-രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img