12:22pm 21 September 2026
NEWS
ആത്മഹത്യാ പ്രതിരോധം "ഒരാൾ മാത്രം" ഹ്രസ്വചലച്ചിത്ര നിർമ്മാതാവിന് സ്നേഹാദരവ് നൽകി
16/05/2025  12:47 PM IST
News Dusk
ആത്മഹത്യാ പ്രതിരോധം ഒരാൾ മാത്രം ഹ്രസ്വചലച്ചിത്ര നിർമ്മാതാവിന്  സ്നേഹാദരവ് നൽകി
HIGHLIGHTS

ഒരാൾമാത്രം എന്ന ഹ്രസ്വ ചിത്രത്തിന്റെ നിർമ്മാതാവായ ഹരിരാധാകൃഷ്ണനെ ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ഉപഹാരം നൽകി ആദരിക്കുന്നു.

കരുനാഗപ്പള്ളി: സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ആത്മഹത്യയും  അതിനോടനുബന്ധിച്ചുണ്ടാകുന്ന കുടുംബങ്ങളിലെ ശൂന്യതയും ഇനിയും ആവർത്തിക്കാൻ പാടില്ലെന്നും പോസിറ്റീവായി ചിന്തിക്കാൻ നമ്മുടെ തലമുറയെ  ബോധവൽക്കരിക്കുന്ന ശ്രീ മൂകാംബികാ മൂവീസിന്റെ "ഒരാൾ മാത്രം" എന്ന ഹ്രസ്വ ചലച്ചിത്രത്തിന് സംസ്ഥാനത്തിന് അകത്തും പുറത്തും നടന്ന വിവിധ ഷോർട്ട് ഫിലിം മത്സര വേദികളിൽ അവാർഡുകളും സ്പെഷ്യൽ ജൂറി പുരസ്കാരങ്ങളും ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ 
ബിജെപി കരുനാഗപ്പള്ളി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ  ചിത്രത്തിന്റെ നിർമ്മാതാവായ ഹരിരാധാകൃഷ്ണന് ആദരവ് നൽകി. ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ഉപഹാരം നൽകി.മണ്ഡലം  പ്രസിഡന്റ് ആർ.മുരളി അദ്ധ്യക്ഷനായിരുന്ന ചടങ്ങിൽ കെ.ആർ രാജേഷ്,ജിതിൻ ദേവ് , വെറ്റമുക്ക് സോമൻ, അനിൽവാഴപ്പള്ളി, സതീഷ് തേവനത്ത് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img