
ഒരാൾമാത്രം എന്ന ഹ്രസ്വ ചിത്രത്തിന്റെ നിർമ്മാതാവായ ഹരിരാധാകൃഷ്ണനെ ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ഉപഹാരം നൽകി ആദരിക്കുന്നു.
കരുനാഗപ്പള്ളി: സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ആത്മഹത്യയും അതിനോടനുബന്ധിച്ചുണ്ടാകുന്ന കുടുംബങ്ങളിലെ ശൂന്യതയും ഇനിയും ആവർത്തിക്കാൻ പാടില്ലെന്നും പോസിറ്റീവായി ചിന്തിക്കാൻ നമ്മുടെ തലമുറയെ ബോധവൽക്കരിക്കുന്ന ശ്രീ മൂകാംബികാ മൂവീസിന്റെ "ഒരാൾ മാത്രം" എന്ന ഹ്രസ്വ ചലച്ചിത്രത്തിന് സംസ്ഥാനത്തിന് അകത്തും പുറത്തും നടന്ന വിവിധ ഷോർട്ട് ഫിലിം മത്സര വേദികളിൽ അവാർഡുകളും സ്പെഷ്യൽ ജൂറി പുരസ്കാരങ്ങളും ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ
ബിജെപി കരുനാഗപ്പള്ളി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ചിത്രത്തിന്റെ നിർമ്മാതാവായ ഹരിരാധാകൃഷ്ണന് ആദരവ് നൽകി. ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ഉപഹാരം നൽകി.മണ്ഡലം പ്രസിഡന്റ് ആർ.മുരളി അദ്ധ്യക്ഷനായിരുന്ന ചടങ്ങിൽ കെ.ആർ രാജേഷ്,ജിതിൻ ദേവ് , വെറ്റമുക്ക് സോമൻ, അനിൽവാഴപ്പള്ളി, സതീഷ് തേവനത്ത് എന്നിവർ പ്രസംഗിച്ചു.











