
ദോഹ:ഖത്തറിലെ ഇന്ത്യൻ എംബസി സംഘടിപ്പിച്ച സുഹൂർ സംഗമത്തിൽ വിവിധമേഖലകളിൽനിന്നുള്ള250 ൽ പരംവ്യക്തിത്വങ്ങൾപങ്കാളിത്തം വഹിച്ചു. ഇന്ത്യൻ എംബസിയുടെ അപെക്സ് ബോഡി കളായ ഇന്ത്യൻ ബിസിനസ് & പ്രൊഫഷണൽ കൗൺസിൽ (ഐബിപിസി), ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐസിസി) എന്നിവയുമായി സഹകരിച്ച്ദോഹയിലെ അൽ മെസില റിസോർട്ടിൽ സംഘടിപ്പിച്ച സുഹുർ സംഗമത്തിൽ ഖത്തരിവാണിജ്യ പ്രമുഖർ, വിവിധരാജ്യങ്ങളിലെ നയതന്ത്രഞ്ജർ, ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൾമാർ, കമ്മ്യുണിറ്റി സംഘടനാ ഭാരവാഹികൾ, ഇന്ത്യൻ പ്രവാസി സമൂഹത്തിലെ വാണിജ്യ പ്രമുഖർ, മാധ്യമ പ്രവർത്തകർ എന്നിവർ സാന്നിധ്യം വഹിച്ചു.
'ഇന്ത്യയിലെ നിക്ഷേപ അവസരങ്ങൾ'എന്ന പേരിൽ ഫോട്ടോ പ്രദർശനവും നടന്നു.
ഇന്ത്യൻ അംബാസിഡർ വിപുല്‍ റമദാൻ ആശംസകൾ നേർന്നുകൊണ്ട് സുഹുർ സംഗമത്തെഅഭിസംബോധന ചെയ്തു. ഇന്ത്യയും ഖത്തറും തമ്മിലുള്ള ഊഷ്മളമായ ബന്ധത്തിന് കൂടുതൽ കരുത്തു പകരുന്ന തായി ഫെബ്രുവരി 17-18 തീയതികളിലായി നടന്ന ഖത്തർ അമീറിന്റെ ഇന്ത്യാ സന്ദർശനമെന്ന് ഇന്ത്യൻ അംബാസിഡർ വിപുൽ പറഞ്ഞു. വ്യാപാരം, നിക്ഷേപം, ഊർജ്ജം, സാങ്കേതികവിദ്യ, നവീകരണം, സുസ്ഥിരത എന്നിവയുൾപ്പെടെ വിവിധ മേഖലകളിലെ പങ്കാളിത്തത്തിന് ശക്തി പകരുന്ന തായിഅമീറിന്റെ ഇന്ത്യാ സന്ദർശനവേള യിലെകൂടി കാഴ്ചകളെന്നും അംബാസിഡർപറഞ്ഞു.











