06:27pm 29 April 2026
NEWS
മംഗളൂരുവിൽ ബജ്റംഗ്ദൾ പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തി
02/05/2025  08:30 AM IST
nila
മംഗളൂരുവിൽ ബജ്റംഗ്ദൾ പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തി

മംഗളൂരു നഗരത്തിൽ ബജ്റംഗ്ദൾ പ്രവർത്തകനെ വെട്ടികൊലപ്പെടുത്തി. സുഹാസ് ഷെട്ടി എന്നയാളാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകുന്നേരം കിന്നിപ്പടവ് ബാജ്‌പെയിലാണ് സംഭവം. കൊലക്കേസ് പ്രതിയാണ് കൊല്ലപ്പെട്ട സുഹാസ് ഷെട്ടി. ഒരു സംഘം യുവാക്കൾ സുഹാസ് ഷെട്ടിയെ പിന്തുടർന്ന് വെട്ടിക്കൊലപ്പെടുത്തുന്നതിന്റെ സിസിടിവിയിൽ ദൃശ്യങ്ങളും പുറത്തുവന്നു.

രാഷ്ട്രീയ വൈര്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നി​ഗമനം. സുറത്കൽ ഫാസിൽ കൊലക്കേസിലെ പ്രധാനപ്രതിയാണ് സുഹാസ് ഷെട്ടി. യുവമോർച്ചാ നേതാവ് പ്രവീർ നെട്ടാരുവിന്റെ കൊലയ്ക്ക് പിന്നാലെയാണ് ഫാസിൽ കൊല്ലപ്പെടുന്നത്. സംഭവത്തിന് പിന്നാലെ നഗരത്തിൽ പോലീസ് സുരക്ഷ ശക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img