
ദോഹ:വേനൽക്കാലത്തിന്റെ അവസാന ഘട്ടത്തിനും സുഹൈൽ നക്ഷത്രസമൂഹത്തിന്റെ ആദ്യ സീസണായ 'അൽ-തർഫ'യ്ക്കും തിങ്കളാഴ്ച (ഓഗസ്റ്റ് 24) തുടക്കമായതായി സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ കാലാവസ്ഥാp നിരീക്ഷണ വിഭാഗം അറിയിച്ചു. 13 ദിവസം നീണ്ടുനിൽക്കുന്ന ഈ കാലാവസ്ഥാ വ്യതിയാനം കടുത്ത ചൂടിൽ നിന്ന് ആശ്വാസം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.പകൽ സമയങ്ങളിൽ ചൂട് തുടരുമെങ്കിലും അന്തരീക്ഷം ക്രമേണ സുഖകരമായ രീതിയിലേക്ക് മാറും.ഈന്തപ്പനത്തൈകളും മറ്റ് വൃക്ഷത്തൈകളും വെച്ചുപിടിപ്പിക്കാൻ ഏറ്റവും അനുയോജ്യമായ സമയമാണിത്. 'അൽ-നത്ര' സീസണിൽ കൃഷി ചെയ്യുന്ന പച്ചക്കറികൾ ഈ സമയത്തും നടാം.കുരുവികൾ (Warblers), മഞ്ഞപ്പൂവൻ പക്ഷികൾ (Yellowfin Finches) തുടങ്ങിയ വിവിധതരം ദേശാടനപക്ഷികളുടെ സാന്നിധ്യം ഈ ദിവസങ്ങളിൽ കൂടുതലായി കാണപ്പെടും.
"അൽ-തർഫ ഉദിച്ചുയരുന്നതോടെ വിളവെടുപ്പ് നേരത്തെയാവുകയും അതിഥികൾക്ക് ആതിഥ്യമരുളാൻ കൂടുതൽ സൗകര്യപ്പെടുകയും ചെയ്യും" എന്നാണ് അറബ് ലോകത്തെ പഴയകാല പഴഞ്ചൊല്ല്. വേനൽ ചൂട് കുറഞ്ഞ് മനോഹരമായ കാലാവസ്ഥയിലേക്ക് രാജ്യം കടക്കുന്നതിന്റെ സൂചനയായാണ് ഇതിനെ കണക്കാക്കുന്നത്.











