09:14pm 24 August 2026
NEWS
ഖത്തറിൽ വേനൽച്ചൂടിന് ആശ്വാസമേകി 'സുഹൈൽ' കാലത്തിന് നാളെ തുടക്കം
23/08/2026  07:55 PM IST
nila
ഖത്തറിൽ വേനൽച്ചൂടിന് ആശ്വാസമേകി സുഹൈൽ കാലത്തിന് നാളെ തുടക്കം

ദോഹ:​അറേബ്യൻ ഉപദ്വീപിൽ സുഹൈൽ (Suhail) നക്ഷത്രം ഉദിച്ചുയരുന്നതോടെ, കടുത്ത വേനൽച്ചൂടിന് ശമനമേകി നാളെ (ഓഗസ്റ്റ് 24)മുതൽ 'സുഹൈൽ' കാലത്തിന് പ്രാരംഭമാകുമെന്ന് ഖത്തർ കലണ്ടർ ഹൗസ് (QCH) അറിയിച്ചു.
​പ്രകൃതിയിൽ കുളിരേകി എത്തുന്ന ഈ കാലഘട്ടം 53 ദിവസത്തോളം നീണ്ടുനിൽക്കും. സമുദ്രജലത്തിലെ താപനില കുറയുന്നതിനൊപ്പം, പ്രത്യേകിച്ച് രാത്രികാലങ്ങളിൽ അന്തരീക്ഷം കൂടുതൽ മിതമായതായി മാറുന്നതോടെയാണ് മേഖലയിൽ കാലാവസ്ഥാ മാറ്റത്തിന്റെ പുതിയൊരു അധ്യായം തുറക്കുന്നത്.
​ഖത്തർ കലണ്ടർ ഹൗസിന്റെ വിവരണം അനുസരിച്ച് 
​തർഫ (Tarfah),
​ജബ്ഹ (Jabha),
​സുബ്റ (Zubrah),
​സർഫ (Sarfah)എന്നീ 
നാല്ഘട്ടങ്ങളിലൂടെയാണ് പ്രധാനമായും
സുഹൈൽ സീസൺ കടന്നുപോകുന്നത്.
​വേനലിന്റെ കാഠിന്യം കുറഞ്ഞ് ശരത്കാലത്തിന്റെ വരവറിയിക്കുന്ന പ്രകൃതിയുടെ മനോഹരമായ ഈ മാറ്റത്തെ ഗൾഫ് മേഖല എന്നും വലിയ പ്രതീക്ഷയോടെയാണ് വരവേൽക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img