
ദോഹ:അറേബ്യൻ ഉപദ്വീപിൽ സുഹൈൽ (Suhail) നക്ഷത്രം ഉദിച്ചുയരുന്നതോടെ, കടുത്ത വേനൽച്ചൂടിന് ശമനമേകി നാളെ (ഓഗസ്റ്റ് 24)മുതൽ 'സുഹൈൽ' കാലത്തിന് പ്രാരംഭമാകുമെന്ന് ഖത്തർ കലണ്ടർ ഹൗസ് (QCH) അറിയിച്ചു.
പ്രകൃതിയിൽ കുളിരേകി എത്തുന്ന ഈ കാലഘട്ടം 53 ദിവസത്തോളം നീണ്ടുനിൽക്കും. സമുദ്രജലത്തിലെ താപനില കുറയുന്നതിനൊപ്പം, പ്രത്യേകിച്ച് രാത്രികാലങ്ങളിൽ അന്തരീക്ഷം കൂടുതൽ മിതമായതായി മാറുന്നതോടെയാണ് മേഖലയിൽ കാലാവസ്ഥാ മാറ്റത്തിന്റെ പുതിയൊരു അധ്യായം തുറക്കുന്നത്.
ഖത്തർ കലണ്ടർ ഹൗസിന്റെ വിവരണം അനുസരിച്ച്
തർഫ (Tarfah),
ജബ്ഹ (Jabha),
സുബ്റ (Zubrah),
സർഫ (Sarfah)എന്നീ
നാല്ഘട്ടങ്ങളിലൂടെയാണ് പ്രധാനമായും
സുഹൈൽ സീസൺ കടന്നുപോകുന്നത്.
വേനലിന്റെ കാഠിന്യം കുറഞ്ഞ് ശരത്കാലത്തിന്റെ വരവറിയിക്കുന്ന പ്രകൃതിയുടെ മനോഹരമായ ഈ മാറ്റത്തെ ഗൾഫ് മേഖല എന്നും വലിയ പ്രതീക്ഷയോടെയാണ് വരവേൽക്കുന്നത്.











