02:56pm 03 September 2026
NEWS
അവസാന ആയുധം എടുക്കാൻ കോൺഗ്രസ് മടിക്കില്ലെന്ന് കെ. സുധാകരൻ
15/05/2025  06:11 AM IST
nila
അവസാന ആയുധം എടുക്കാൻ കോൺഗ്രസ് മടിക്കില്ലെന്ന് കെ. സുധാകരൻ

പല്ലില്ലെങ്കിലും ഉള്ള പല്ല് കൊണ്ട് കടിക്കുമെന്ന് മുൻ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പല്ലുകൊഴിഞ്ഞ സിംഹമാണെന്ന സിപിഎം പരിഹാസത്തിന് മറപടിയായാണ് കെ സുധാകരന്റെ പ്രസ്താവന. “പല്ലില്ലെങ്കിലും ഉള്ള പല്ല് കൊണ്ട് കടിക്കും, നഖമില്ലെങ്കിലും വിരൽ കൊണ്ട് തിന്നും” എന്നാണ് സുധാകരന്റെ പ്രതികരണം. തന്നെ കൊല്ലാൻ സിപിഎം പല തവണ ബോംബ് എറിഞ്ഞിട്ടുണ്ടെന്നും കെ സുധാകരൻ ആരോപിച്ചു. പക്ഷെ താൻ ഇപ്പോഴും ജീവനോടെ ഇരിക്കുകയാണെന്നും കെ സുധാകരൻ പറഞ്ഞു.

“ഞങ്ങളോട് കളിച്ചാൽ തിരിച്ചടിക്കും. നിങ്ങളെ കളിപ്പിക്കാനും ഞങ്ങൾക്കാകും. പൊലീസുകാർ അവരുടെ ജോലി ചെയ്യാതിരിക്കുകയാണെങ്കിൽ, അവരെയും കൈകാര്യം ചെയ്യേണ്ടിവരും.യുദ്ധം ചെയ്യാൻ വന്നാൽ കോൺഗ്രസ് അവസാനത്തെ ആയുധം എടുക്കാൻ പോലും മടിക്കില്ല”- കെ സുധാകരൻ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kannur
img