12:39am 18 January 2026
NEWS
രാഹുൽ മാങ്കൂട്ടത്തിൽ കഴിവും പ്രാപ്തിയുമുള്ള നേതാവാണെന്ന് കെ സുധാകരൻ
26/11/2025  07:49 AM IST
nila
രാഹുൽ മാങ്കൂട്ടത്തിൽ കഴിവും പ്രാപ്തിയുമുള്ള നേതാവാണെന്ന് കെ സുധാകരൻ

കണ്ണൂർ: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ കഴിവും പ്രാപ്തിയുമുള്ള നേതാവാണെന്ന് മുൻ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. രാഹുലിനെ കോൺ​ഗ്രസ് അവിശ്വസിക്കുന്നില്ലെന്നും കെ സുധാകരൻ പറഞ്ഞു. രാഹുലിന്റെ വിഷയത്തെക്കുറിച്ച് താൻ അന്വേഷിച്ചെന്ന് പറഞ്ഞ കെ സുധാകരൻ, രാഹുൽ നിരപരാധിയാണെന്നും കൂട്ടിച്ചേർത്തു. രാഹുൽ കോൺഗ്രസിൽ സജീവമാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പുതിയ ആരോപണങ്ങൾ ഉയരുന്ന പശ്ചാത്തലിലാണ് കെ സുധാകരൻ ഇക്കാര്യം വ്യക്തമാക്കിയത്.  
‌‌‌‌‌
വെറുതേ അദ്ദേഹത്തെ അപമാനിക്കാൻവേണ്ടി സിപിഎമ്മുകാരും ബിജെപിക്കാരും നടത്തുന്ന ഒരു ശ്രമമാണ് ഇതിനു പിന്നിലെന്ന് സുധാകരൻ തുറന്നടിച്ചു. രാഹുൽ തീർത്തും നിരപരാധിയാണ്. രാഹുലിനെ രണ്ട് ചീത്ത പറയണമെന്ന് കരുതി ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയിരുന്നു. പക്ഷേ, മറുപടി കേട്ടപ്പോൾ തെറ്റുപറ്റിയത് തനിക്കാണെന്ന് തോന്നി. രാഹുലിനെ വിളിച്ച് സംസാരിച്ചു. രാഹുലിന്റെ പാർട്ടി കോൺഗ്രസാണ്. കോൺഗ്രസ് രാഹുലിനെ അവിശ്വസിക്കുന്നില്ലെന്നും സുധാകരൻ പറഞ്ഞു.

രാഹുൽ കഴിവും പ്രാപ്തിയുമുള്ള നേതാവാണ്. രാഹുലിനെ സജീവമായി രംഗത്തിറക്കണം. ജനമനസ്സിൽ സ്ഥാനമുള്ള നേതാവാണ് അദ്ദേഹം. ആളുകൾക്ക് ഒരുപാട് വിചാരങ്ങളും വികാരങ്ങളും പകർത്തിക്കൊടുക്കാൻ സാധിക്കുന്ന പ്രസംഗവൈഭവമുള്ള കരുത്തനാണ്. രാഹുലിനെ പാർട്ടിക്ക് ആവശ്യമുണ്ട്. പാർട്ടിയിൽ നിലനിർത്തി കൊണ്ടുപോവണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും സുധാകരൻ പറഞ്ഞു. രാഹുലിനൊപ്പം വേദി പങ്കിടുമെന്നും അദ്ദേഹം അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kannur
img