05:25am 11 September 2026
NEWS
എസ്‌യുസി ഐ (കമ്മ്യൂണിസ്റ്റ് ) മാർച്ച് 11ന് സെക്രട്ടറിയേറ്റ് മാർച്ച് നടത്തുന്നു
10/03/2026  10:32 AM IST
nila
 എസ്‌യുസി ഐ (കമ്മ്യൂണിസ്റ്റ് ) മാർച്ച് 11ന് സെക്രട്ടറിയേറ്റ് മാർച്ച് നടത്തുന്നു

കൊല്ലകടവ് : കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ ഫാസിസ്റ്റ് നയങ്ങൾ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്ന സംസ്ഥാന സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ്‌യുസി ഐ (കമ്മ്യൂണിസ്റ്റ് ) പാർട്ടി മാർച്ച് 11ന് സെക്രട്ടറിയേറ്റ് മാർച്ച് നടത്തുന്നു. അതിൻറെ പ്രചാരണാർത്ഥം കൊല്ലകടവ് ജംഗ്ഷനിൽ വിശദീകരണയോഗം സംഘടിപ്പിച്ചു. പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ. പാർത്ഥസാരഥി വർമ്മ യോഗം ഉദ്ഘാടനം ചെയ്തു. 
ജാതി മത വംശീയ കലാപങ്ങൾ അഴിച്ചുവിട്ടു അതിൻറെ മറവിൽ പൊതുമുതൽ കോർപ്പറേറ്റുകൾക്ക് തീറെഴുതുകയും തൊഴിലാളി വിരുദ്ധ നിയമങ്ങളും നയങ്ങളും അടിച്ചേൽപ്പിക്കപ്പെടുകയും ചെയ്യുന്ന കേന്ദ്രസർക്കാരിൻറെ ഫാസിസ്റ്റ്  നിലപാടിനെ ജനാധിപത്യം മതേതര മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ ജനകീയ പ്രക്ഷോഭങ്ങളിൽ ജനങ്ങൾ സംഘടിച്ച്  പരാജയപ്പെടുത്തേണ്ടത് ഇന്നെൻറെ അനിവാര്യതയാണെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം കേരളത്തിൻറെ ഇടതു മതേതര മൂല്യങ്ങളെ തകർത്തുകൊണ്ട് കേന്ദ്ര ഫാസിസ്റ്റ് നയങ്ങളെ അതേപടി നടപ്പിലാക്കുന്ന സംസ്ഥാന സർക്കാരിൻറെ തൊഴിലാളി വർഗ്ഗ വഞ്ചന തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മധു ചെങ്ങന്നൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ പാർട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറി റ്റി. കോശി, അഖിലേന്ത്യ മഹിളാ സാംസ്കാരിക സംഘടന ജില്ലാ കമ്മിറ്റിയംഗം ടെസ്സി ബേബി എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img