12:38am 13 November 2026
NEWS
എസ്.യു.സി.ഐ സ്ഥാനാർത്ഥി നാമനിർദ്ദേശപത്രിക സമർപ്പിച്ചു.
21/03/2026  09:23 PM IST
nila
എസ്.യു.സി.ഐ സ്ഥാനാർത്ഥി നാമനിർദ്ദേശപത്രിക സമർപ്പിച്ചു.

ചെങ്ങന്നൂർ: എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) പാർട്ടി സ്ഥാനാർഥി ബി. പ്രണീഷ് 
 നിയോജകമണ്ഡലം വരണാധികാരി ചെങ്ങന്നൂർ ആർ ഡി ഒ  യ്ക്ക് നാമനിർദ്ദേശപത്രിക സമർപ്പിച്ചു. പാർട്ടി ജില്ല സെക്രട്ടറിയേറ്റ് അംഗം ആർ. പാർത്ഥസാരഥി വർമ്മ, ജില്ലാ കമ്മിറ്റിയംഗങ്ങളായ റ്റി. കോശി, കെ. ബിമൽജി, എ ഐ യു ടി യു സി തലുക്ക് സെക്രട്ടറി മധു ചെങ്ങന്നൂർ എന്നിവർ സന്നിഹിതരായിരുന്നു. 

കേരള സംസ്ഥാന നെൽകർഷക സംരക്ഷണ സമിതി ജില്ലാ വൈസ് പ്രസിഡണ്ട് ,മത്സ്യബന്ധന തൊഴിലാളി യൂണിയൻ താലൂക്ക് സെക്രട്ടറി, എ ഐ യു ടി യു സി ജില്ലാ കമ്മിറ്റി അംഗം പാർട്ടി മാന്നാർ ലോക്കൽ കമ്മിറ്റി അംഗം എന്നീ നിലകളിൽ മൂന്നു പതിറ്റാണ്ട് കാലമായി പൊതുപ്രവർത്തനരംഗത്ത് സജീവമാണ് ബി. പ്രണീഷ്. കേരളത്തിൽ നടന്ന നിരവധി ജനകീയ സമര വേദികളിൽ സജീവ പങ്കാളിയുമാണ് ഇദ്ദേഹം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.