11:13am 11 November 2026
NEWS
ദോഹയിൽ മാലിന്യ വേർതിരിവിൽ 85% വിജയം: മുനിസിപ്പാലിറ്റി മന്ത്രാലയം
26/09/2025  11:05 AM IST
nila
ദോഹയിൽ മാലിന്യ വേർതിരിവിൽ 85% വിജയം: മുനിസിപ്പാലിറ്റി മന്ത്രാലയം

 

ദോഹ:  ദോഹയിൽ മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ വേർതിരിക്കുന്ന പദ്ധതിയിൽ 85% ത്തിലധികം വിജയനിരക്ക് കൈവരിച്ചതായി
മുനിസിപ്പാലിറ്റി മന്ത്രാലയം.
ദേശീയ റീസൈക്ലിംഗ് സ്ട്രാറ്റജിയുടെ ഭാഗമായുള്ള ഈ പദ്ധതി പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിര വികസനത്തിനും ഖത്തറിന്റെ സർക്കുലർ എക്കണോമിക്കുമുള്ള വലിയ മുന്നേറ്റമായി വിലയിരുത്തപ്പെടുന്നു.
 ഭാവി തലമുറകൾക്കായി ശുചിത്വവും സ്ഥിരതയുള്ള പരിസ്ഥിതിയും ഉറപ്പാക്കുമെന്ന്
ജനറൽ ക്ലീന്ലിനസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ മുഗ്ബിൽ മസ്ഹൂർ അൽ-ഷമ്മാരി പറഞ്ഞു.രണ്ട് ബിന്നുകളുടെ സംവിധാനം ഭക്ഷ്യ മാലിന്യങ്ങൾക്ക് ഗ്രേ കണ്ടെയ്നറും, പ്ലാസ്റ്റിക്, ഗ്ലാസ്, അലുമിനിയം തുടങ്ങിയവയ്ക്കായി ബ്ലൂ കണ്ടെയ്നറും — ദോഹയിലെ എല്ലാ പ്രദേശങ്ങളിലും പൂർണ്ണമായി നടപ്പിലാക്കി. ഇതുവരെ 10,858 റീസൈക്ലിംഗ് കണ്ടെയ്നറുകൾ വിതരണം ചെയ്തതും, 2,183 ടൺ മാലിന്യങ്ങൾ റീസൈക്ലിംഗിനായി ശേഖരിച്ചതും അധികൃതർ വ്യക്തമാക്കി.
2019-ൽ സ്കൂളുകൾ, ആശുപത്രികൾ, ബാങ്കുകൾ, പാർക്കുകൾ എന്നിവിടങ്ങളിൽ പൈലറ്റ് പ്രോജക്റ്റായി ആരംഭിച്ച പദ്ധതിക്ക് FIFA World Cup Qatar 2022-ൽ സുസ്ഥിര പ്രവർത്തനങ്ങളുടെ ഭാഗമായും വലിയ അംഗീകാരം ലഭിച്ചിരുന്നു. 2023 ഒക്ടോബറിൽ വീടുകളിലേക്കും പദ്ധതി വ്യാപിപ്പിച്ചു, 2025 ജൂൺ വരെ പൂർണ്ണമായും നടപ്പാക്കി.പൊതു ബോധവൽക്കരണ ക്യാമ്പെയിനുകൾ, വീടുകളിലേക്കുള്ള പരിശീലനങ്ങൾ, ബാർകോഡ്/QR കോഡ് അടങ്ങിയ ബിൻ മാർഗ്ഗനിർദേശങ്ങൾ എന്നിവയിലൂടെ പദ്ധതി ശക്തിപ്പെടുത്തിയതായി മന്ത്രാലയം അറിയിച്ചു.
സ്കൂളുകൾ പ്രത്യേകിച്ച് മുന്നിട്ടു നിന്നതായും, വേൾഡ് ക്ലീനപ്പ് ഡേയുടെ ഭാഗമായി 22 സ്കൂളുകളും 500 വിദ്യാർത്ഥികളും ബോധവൽക്കരണ പരിപാടികളിൽ പങ്കെടുത്തതായും അൽ-ഷമ്മാരി കൂട്ടിച്ചേർത്തു.
“ശുചിത്വം വിശ്വാസത്തിന്റെ ഭാഗമാണ്” എന്ന സന്ദേശം അടിസ്ഥനമാക്കി പള്ളികളിലൂടെയും സമൂഹപരിപാടികളിലൂടെയും ബോധവൽക്കരണം ശക്തമാക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img