10:16am 22 September 2026
NEWS
ഹജ്ജ് തീർത്ഥാടകരുടെ പാസ്പോർട്ട് സമർപ്പിക്കൽ; പ്രവാസികൾക്ക് ഇളവ് നൽകണം: കെഎംസിസി ഖത്തർ നിവേദനം നൽകി
20/02/2025  10:33 PM IST
ഹജ്ജ് തീർത്ഥാടകരുടെ പാസ്പോർട്ട് സമർപ്പിക്കൽ; പ്രവാസികൾക്ക് ഇളവ് നൽകണം: കെഎംസിസി ഖത്തർ നിവേദനം നൽകി

ഹജ്ജ് തീർത്ഥാടനത്തിന് കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേനെ അനുമതി ലഭിച്ച പ്രവാസി തീർത്ഥാടകർ ക്ക് അവരുടെ ഒറിജിനൽ പാസ്പോർട്ട് കാലേകൂട്ടി സമർപ്പിക്കണമെന്ന നിബന്ധനയിൽ ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ട് വിവിധ ജനപ്രതിനിധികൾ മുഖേന മന്ത്രാലയങ്ങൾക്കും ഇന്ത്യൻ അംബാസഡർക്കും കെഎംസിസി ഖത്തർ നിവേദനം നൽകി . വിദേശത്ത് നിന്ന് ഹജ്ജ് യാത്രക്കൊരുങ്ങുന്നവർ കാലങ്ങളായി നേരിടുന്ന പ്രധാന പ്രശ്നത്തെ ഗൗരവമായി കാണണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. ഒറിജിനൽ പാസ്‌പോർട്ട് ഹജ്ജ് യാത്രയുടെ മാസങ്ങൾക്ക് മുൻപേ ഹജ്ജ് കമ്മിറ്റിയിൽ സമർപ്പിക്കണമെന്ന നിബന്ധന. പ്രവാസി ഹജ്ജ് തീർത്ഥാടകർക്ക് നിലവിലുള്ള നിയമം മൂലം മാസങ്ങൾക്ക് മുമ്പ് തന്നെ ജോലി ചെയ്യുന്ന രാജ്യത്ത് നിന്ന് വിട്ട് നിൽക്കേണ്ടി വരുന്നതിനാൽ അവരുടെ തൊഴിൽ ബാധ്യതകൾ നിറവേറ്റുന്നതിലും ജോലിയിൽ നഷ്ടം സംഭവിക്കുന്നതിനും അവസരങ്ങൾ നഷ്ടപ്പെടുന്നതിനുമൊക്കെ ഇടയാകുന്നതാണെന്നും എല്ലാം ഡിജിറ്റൽ വൽക്കരിക്കപ്പെട്ട ഈ കാലത്ത് ഇത്തരം നിയമങ്ങളിൽ കാലികമായ മാറ്റം വേണമെന്നും പ്രവാസി തീർത്ഥാടകരുടെ ഹജ്ജ് നടപടിക്രമങ്ങൾ ലളിതമാക്കണമെന്നും കെഎംസിസി ഖത്തർ അധികൃതരോട് ആവശ്യപ്പെട്ടു.

വിസ പ്രോസസിംഗിന് ഓൺലൈൻ സംവിധാനങ്ങൾ സജീവമായ ഈകാലത്ത്, പാസ്‌പോർട്ടുകളിൽ വിസ സ്റ്റാമ്പിങ് ആവശ്യമില്ലാത്തതിനാൽ പ്രവാസി തീർത്ഥാടകരുടെ ഒറിജിനൽ പാസ്‌പോർട്ട് വളരെ നേരത്തെ സമർപ്പിക്കേണ്ടതിൽ നിന്നും ഒഴിവാക്കി അവർ താമസിക്കുന്ന രാജ്യത്തെ ഇന്ത്യൻ എംബസിയുടെ അല്ലെങ്കിൽ കോൺസുലേറ്റിന്റെ സർട്ടിഫൈഡ് പാസ്‌പോർട്ട് പകർപ്പ് നൽകുന്നതിനുള്ള സംവിധാനം ഏർപ്പെടുത്താനും , പ്രവാസികൾക്ക് പ്രത്യേകമായി 20 ദിവസത്തെ യാത്ര പാക്കേജ് ആവിഷ്കരിക്കണമെന്നും, ഒറിജിനൽ പാസ്പോര്ട്ട് യാത്ര ചെയ്യുന്നതിന്റെ ഒരാഴ്ച മുമ്പ് മാത്രം സമർപ്പിക്കാനുമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും കെഎംസിസി ഖത്തർ ബന്ധപ്പെട്ട ഹജ്ജ് കമ്മിറ്റി ഉൾപ്പടെയുള്ള ഗവണ്മെന്റ് വകുപ്പുകളിലേക്ക് ഈ ആവശ്യംങ്ങൾ ഉന്നയിച്ച് ജനപ്രതിനിധികൾ മുഖേന നിവേദനം നൽകിയത്.

 ഈ ആവശ്യം കേരളത്തിൽ നിന്നുമുള്ള പാർലിമെന്റ് അംഗങ്ങളുടെ ശ്രദ്ധയിൽ കൊണ്ട് വന്നതിനെ തുടർന്ന് അവർ ആ വിഷയം ഉത്തരവാദിത്തപ്പെട്ടവരോട് ആവശ്യപ്പെടുമെന്നും തുടർ നടപടികൾക്ക് വേണ്ടി പ്രവർത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഖത്തറിലെ ഇന്ത്യൻ അംബാസിഡർക്കും ഈ വിഷയത്തിൽ പരിഹാരത്തിനായി ഇടപെടണമെന്ന ആവശ്യം ഉന്നയിച്ച് കെഎംസിസി അപേക്ഷ നൽകിയിട്ടുണ്ട് .

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img