
എരമല്ലൂർ: രാജ്യത്തിന്റെ സായുധ സേനകളിലേക്കും അർദ്ധസൈനിക വിഭാഗങ്ങളിലേക്കും യുവാക്കളെ സജ്ജരാക്കുന്നതിനായി സുബേദാർ മേജർ ജയൻസ് അക്കാദമി സമഗ്രമായ പരിശീലന പരിപാടി ആരംഭിക്കുന്നു.
ഉദ്ഘാടന പരിപാടി
തീയതി: ഫെബ്രുവരി 4, 2026
സമയം: രാവിലെ 6.30 മുതൽ
സ്ഥലം: ശ്രീ നാരായണ കുമാരപുരം ക്ഷേത്രം ഗ്രൗണ്ട്, എരമല്ലൂർ പി.ഒ.
രാവിലെ 6.30ന് പൂജയോടെ ആരംഭിക്കുന്ന പരിപാടിയിൽ 6.45 മുതൽ 7.15 വരെ നടക്കുന്ന പ്രത്യേക സെഷനിൽ ഇന്ത്യൻ സായുധ സേനകളിലേക്കും അർദ്ധസൈനിക വിഭാഗങ്ങളിലേക്കും എങ്ങനെ അംഗമാകാമെന്ന് വിശദമായി വിവരിക്കും. അക്കാദമിയുടെ പവർ കമ്മിറ്റി അംഗങ്ങളെ പരിചയപ്പെടുത്തുന്നതും ഈ സെഷനിൽ ഉൾപ്പെടുന്നു.
വിശദീകരണം നൽകുന്നത്: റിട്ടയേർഡ് സുബേദാർ മേജർ (ലെഫ്റ്റനന്റ്) ജയചന്ദ്രൻ വി.
പരിപാടി 7.15 മുതൽ 7.30 വരെ പരിശീലന ഷെഡ്യൂളിന്റെ വിശദാംശങ്ങൾ നൽകി സമാപിക്കും.
പരിശീലന പ്ലാനിംഗ്
ഫെബ്രുവരി 5:
പരിശീലനത്തിനായി ഉപയോഗിക്കുന്ന മുഴുവൻ റോഡുകളും സമഗ്രമായി പരിശോധിക്കും. സാധ്യമായ തടസ്സങ്ങൾ തിരിച്ചറിയുകയും വെളിച്ചക്കുറവുള്ള പ്രദേശങ്ങളിൽ ലൈറ്റിംഗ് സൗകര്യം ഒരുക്കുന്നതിനായി പഞ്ചായത്ത് അധികൃതരുമായി ചർച്ച നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കും.
പ്രഥമ ഘട്ട പരിശീലനം
പരിശീലന കാലയളവ്: ഫെബ്രുവരി 6 മുതൽ 28 വരെ.
ആദ്യ ബാച്ച് സെലക്ഷൻ: മാർച്ച് 1 (രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ)
പ്രഥമ ബാച്ച് അഡ്മിഷൻ അവസാന തീയതി: ഫെബ്രുവരി 10, 2026
പ്രധാനപ്പെട്ട അറിയിപ്പ്: ഫെബ്രുവരി 10നു ശേഷം പ്രഥമ ബാച്ചിൽ പ്രവേശനം ലഭിക്കുന്നതല്ല.
പരിശീലന കാലാവധി: 4 മാസം മാത്രം.
ആർമി അഗ്നിവീർ റിക്രൂട്ട്മെന്റ് - പ്രഥമ ബാച്ചിന്റെ ലക്ഷ്യം
ആർമി അഗ്നിവീർ ഓൺലൈൻ രജിസ്ട്രേഷൻ ഫെബ്രുവരി 1 മുതൽ ആരംഭിച്ചു കഴിഞ്ഞു.
പ്രായപരിധി: 17.5 മുതൽ 21 വയസ്സ് വരെ
എഴുത്ത് പരീക്ഷ: ജൂലൈ 10, 2026
പ്രഥമ ബാച്ച് പരിശീലനാർഥികളെ ആർമി അഗ്നിവീർ റിക്രൂട്ട്മെന്റിന് സജ്ജരാക്കുന്നതാണ് പ്രഥമ ലക്ഷ്യം.
രാജ്യസേവനത്തിനായി സ്വയം സമർപ്പിക്കാൻ ആഗ്രഹിക്കുന്ന യുവാക്കൾ അവസരം പാഴാക്കാതെ അക്കാദമിയിൽ ചേരുമെന്ന് പ്രതീക്ഷിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് സുബേദാർ മേജർ ജയൻസ് അക്കാദമിയുമായി ബന്ധപ്പെടുക. Ph.9746141766/8281503173.
Retired subedar Major Honorary Lieutenant. Jayachandran V (kizhakkeparaveedu).
Photo Courtesy - Google








