10:33am 30 September 2026
NEWS
ഉപജില്ലാ സ്കൂൾ ശാസ്ത്രമേളയ്ക്ക് തുടക്കമായി
28/09/2026  06:46 PM IST
nila
ഉപജില്ലാ സ്കൂൾ ശാസ്ത്രമേളയ്ക്ക് തുടക്കമായി

ചെങ്ങന്നൂർ:  ശാസ്ത്രം,ഗണിത ശാസ്ത്രം, സാമൂഹ്യശാസ്ത്രം, പ്രവൃത്തിപരിചയം,ഐ.ടി എന്നീ മേഖലകളിൽ എൽ.പി., യു.പി., ഹൈസ്കൂൾ, ഹയർ സെക്കൻഡറി തലങ്ങളിലായി തങ്ങളുടെ സർഗ്ഗവാസനകൾ മാറ്റുരക്കുന്ന ഉപജില്ലാ
സ്കൂൾ ശാസ്ത്രമേളയ്ക്ക് ചെറിയനാട് ഡി.ബി.എച്ച്.എസ്., എസ്.വി.എച്ച്.എസ്., ഗവ.ജെ.ബി.എസ്. എന്നീ വിദ്യാലയങ്ങളിലായി തുടക്കം കുറിച്ചു.ദേവസ്വം ബോർഡ് ഹൈസ്കൂളിൽ  നടത്തിയ ഉദ്ഘാടന സമ്മേളനത്തിൽ ചെറിയനാട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അബ്ദുൾ ജബ്ബാർ അധ്യക്ഷത വഹിച്ചു.
 ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി വിവേക് ഉദ്ഘാടനം ചെയ്ത ഉപജില്ലാ സ്കൂൾ ശാസ്ത്രമേളയിൽ മാന്നാർ ഡിവിഷൻ ജില്ലാപഞ്ചായത്ത് അംഗം ജി. കൃഷ്ണകുമാർ മുഖ്യ സന്ദേശം നൽകി.വാർഡ് മെമ്പർ പുഷ്പകുമാരി,
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ റീന എച്ച് ,
 അധ്യാപക സംഘടന പ്രതിനിധികളായ ജോസഫ് മാത്യു, വിജോയ്  എസ് ജോസഫ്, ബിനു ജി, കെ ആർ അനന്തൻ, അനസ് എം അഷ്‌റഫ്, എച്ച് എം ഫോറം കൺവീനർ രശ്മി എൻ, ഡി ബി എച്ച് എസ് എസ് പ്രിൻസിപ്പൽ ജയന്തി എസ്, എസ്.വി.എച്ച്.എസ് ഹെഡ്മിസ്ട്രസ്സ് സുജ ജോസഫ്, ഡി.ബി.എച്ച്.എസ് ഹെഡ്മിസ്ട്രസ്സ് പ്രിയങ്ക എസ്, ഗവ. ജെ.ബി.എസ് ഹെഡ്മിസ്ട്രസ്സ് അന്നമ്മ വർഗീസ്, പി ടി ഏ
പ്രസിഡന്റ് അഷാദ് അബ്ദുള്ള, സ്വീകരണ കമ്മിറ്റി കൺവീനർ കെ.ബൈജു എന്നിവർ ആശംസകൾ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img