03:58pm 29 April 2026
NEWS
മുസ്ലിങ്ങളിൽ 99 ഉപജാതികൾ, ക്രിസ്ത്യാനികളിൽ ബ്രാഹ്‌മണരും; ജാതി സെൻസസിലെ കൗതുകങ്ങളിങ്ങനെ..


16/04/2025  12:26 PM IST
nila
മുസ്ലിങ്ങളിൽ 99 ഉപജാതികൾ, ക്രിസ്ത്യാനികളിൽ ബ്രാഹ്‌മണരും; ജാതി സെൻസസിലെ കൗതുകങ്ങളിങ്ങനെ..

കർണാടകയിലെ ജാതി സെൻസസിന്റെ വിവരങ്ങൾ പുറത്ത്. സംസ്ഥാനത്ത്  91 ലക്ഷം പേർ ന്യൂനപക്ഷ സമുദായങ്ങളിൽപെട്ടവരാണെന്ന് റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാനത്തെ ആകെ ജനസംഖ്യ 5.98 കോടിയാണ്. മുസ്ലീം വിഭാ​ഗങ്ങളിലും ക്രിസ്ത്യൻ വിഭാ​ഗങ്ങളിലും അനവധി ഉപവിഭാ​ഗങ്ങളുണ്ടെന്നും ജാതി സെൻസസിൽ വ്യക്തമായിട്ടുണ്ട്. കർണാടകയിലെ മുസ്ലിങ്ങളിൽ 99 ഉപജാതികളും ക്രിസ്ത്യാനികളിൽ 57 ഉപജാതികളുമാണുള്ളത്. ബ്രാഹ്‌മണർ എന്നും വൊക്കാലിംഗ എന്നും സ്വയം വിശേഷിപ്പിക്കുന്ന ക്രിസ്ത്യൻ വിഭാ​ഗങ്ങളും കർണാടകയിലുണ്ടത്രെ. 

ഷൈഖ്,അട്ടാരി, ബഗ്ബാൻ, ചപ്പർബന്ദ്, ഡാർജി, ധോബി, ഇറാനി, ജോഹാരി, കലൈഗർ, മൊഗൾ, പത്തേഗർ, ഫൂൽ മാലി, രംഗ്രെസ്, സിപായി, തകങ്കർ, തേലി തുടങ്ങിയ നാമകരണങ്ങളാണ് മുസ്ലിങ്ങൾ ഉപജാതികളായി ഉപയോഗിച്ചിരിക്കുന്നത്. 5.5 ലക്ഷം പേരുള്ള ഷൈഖ് മുസ്ലിംസ് എന്നറിയപ്പെടുന്നവരാണ് മുസ്ലീങ്ങളിലെ പ്രബല വിഭാ​ഗം.സുന്നി മുസ്ലിങ്ങളുടെ എണ്ണം 3.49 ലക്ഷമാണ്. 

മാഡിഗ ക്രിസ്ത്യൻ, ബില്ലവ ക്രിസ്ത്യൻ, ബ്രാഹ്‌മണ ക്രിസ്ത്യൻ, ഈഡിഗ ക്രിസ്ത്യൻ, ജംഗമ ക്രിസ്ത്യൻ, കമ്മ ക്രിസ്ത്യൻ, കുറുബ ക്രിസ്ത്യൻ, വൊക്കലിഗ ക്രിസ്ത്യൻ, വാൽമീകി ക്രിസ്ത്യൻ തുടങ്ങിയ പേരുകളിലാണ് ക്രിസ്ത്യൻ വിഭാ​ഗങ്ങൾ അറിയപ്പെടുന്നത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img