NEWS
'സ്റ്റഡി ഇൻ കേരള' പ്രീ കോൺക്ലേവ് ഇന്ന് (ജനുവരി 13)
12/01/2025 09:56 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

കൊച്ചി: കൊച്ചിയിൽ നടക്കുന്ന ഉന്നത വിദ്യാഭ്യാസ കോൺക്ലേവിന് മുന്നോടിയായി സംഘടിപ്പിച്ചിരിക്കുന്ന പ്രീ കോൺക്ലേവ് ശില്പശാല ഇന്ന്(ജനുവരി 13ന് ). ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ശില്പശാല ഉദ്ഘാടനം ചെയ്യും. 'സ്റ്റഡി ഇൻ കേരള' എന്ന വിഷയത്തിൽ രാവിലെ 10 മുതൽ കൊച്ചി രാജഗിരി കോളേജിളാണ് ശില്പശാല. മിഷിഗൺ സർവ്വകലാശാലയിലെ ഡോ. സക്കറിയ മാത്യു ശില്പശാല നയിക്കും.
കോൺക്ലേവിനോടനുബന്ധിച്ച് ഇന്ന് (13ന് ) രാവിലെ 11 മുതൽ കൊച്ചി സർവ്വകലാശാലയിൽ ഉന്നതവിദ്യാഭ്യാസ പ്രദർശനത്തിനും തുടക്കമാകും. സംസ്ഥാനത്തെ സർവ്വകലാശാലകളും മികച്ച മറ്റു സ്ഥാപനങ്ങളും പങ്കെടുക്കുന്ന ഉന്നതവിദ്യാഭ്യാസ പ്രദർശനം പൊതുജനങ്ങൾക്കും വീക്ഷിക്കാം.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.









