
കോട്ടയം: പ്രമുഖ ചിത്രകാരൻ ഉദയകുമാറിനെ കുറിച്ച് ഒരു കൂട്ടം കലാനിരൂപകരും പത്രപ്രവർത്തകരും നടത്തിയിട്ടുള്ള അന്വേഷണ പഠന ലേഖനങ്ങൾ പുസ്തകമാകുന്നു. സംസ്‌കാര സാഹിതി മേയ് 31 ന് സി എം എസ് കോളേജിൽ സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ വെച്ചാണ്, ' ചിത്രകല: വർത്തമാനകാലത്തിൻ്റെ സ്വപ്ന വ്യാഖ്യാനങ്ങൾ' എന്ന പുസ്തകത്തിൻ്റെ പ്രകാശനം . മുൻ സാംസ്കാരിക വകുപ്പ് മന്ത്രി കെ സി ജോസഫ് അധ്യക്ഷത വഹിക്കുന്ന സമ്മേളനം നീയമസഭ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനo ചെയ്യും. ഡോ ബാബു ചെറിയാൻ എഡിറ്റ് ചെയ്ത പുസ്തകം മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം പ്രകാശനം ചെയ്യും. നാട്ടകം സുരേഷ് എം എൽ എ ,സംസ്കാര സാഹിതി വർക്കിംഗ് ചെയർമാൻ എൻ വി പ്രദീപ് കുമാർ, സി എം എസ് കോളേജ് പ്രിൻസിപ്പൽ അൻജു സൂസൺ ജോർജ് മുതിർന്ന മാധ്യമപ്രവർത്തകരായ ചെറുകര സണ്ണി ലൂക്കോസ് ,പിറ്റി ചാക്കോ, വി. ജയകുമാർ, സംവിധായകൻ ജോസ് തോമസ്, എഴുത്തുകാരൻ കെബി പ്രസന്നകുമാർ, സന്ദീപ് സലിം , അനിൽ വേഗ തുടങ്ങിയവർ ആശംസകൾ നേരും. ഡോൺ ബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്










