01:02am 05 August 2026
NEWS
വിദ്യാർഥികൾ മൂല്യങ്ങൾ ഉൾക്കൊണ്ട് വളരണം ഷാനിമോൾ ഉസ്മാൻ
03/08/2026  08:19 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
വിദ്യാർഥികൾ മൂല്യങ്ങൾ ഉൾക്കൊണ്ട് വളരണം ഷാനിമോൾ ഉസ്മാൻ

കൊച്ചി: വിദ്യാർഥികൾ നല്ല മാർക്ക് വാങ്ങുന്നതിനൊപ്പം ഇന്ത്യൻ ഭരണഘടനാ മൂല്യങ്ങൾ ഉൾക്കൊണ്ട് ജീവിക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ.ഭരണ ഘടന ഉറപ്പാക്കുന്ന ജനാധിപത്യവും മതേതരത്വവും ജീവിക്കാനുള്ള സ്വാതന്ത്ര്യവും പുതിയ തലമുറ ഏറ്റെടുക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു. മേയർ വി.കെ മിനിമോളുടെ നേതൃത്വത്തിൽ ഡിവിഷൻ 33 ലെ മുതിർന്ന പൗരൻമാരെ ആദരിക്കുന്ന ചടങ്ങും ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് അവാർഡ് ദാനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കർ. 

വയോജനങ്ങളുടെ സുരക്ഷിതത്വവും ജീവിത നിലവാരവും ഉറപ്പാക്കുന്നതിന് സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും വയോജനക്ഷേമ വകുപ്പ് രൂപീകരിച്ചതിലൂടെ സർക്കാർ വലിയ മുന്നേറ്റത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നതെന്നും ഈ ഗവൺമെന്റിന്റെ ഏറ്റവും ജനപ്രിയ പദ്ധതിയായി തൂഫാൻ മാറിക്കഴിഞ്ഞെന്നും അടുത്ത ഒരു വർഷക്കാലം ജനങ്ങളെല്ലാവരും ഒറ്റക്കെട്ടായി തൂഫാൻ പ്രൊജക്റ്റ് വിജയത്തിന് വേണ്ടി ഒരുമിച്ചു പോരാടണമെന്നും അവർ പറഞ്ഞു.

മേയർ വി കെ മിനിമോൾ, ഉമ തോമസ് എം എൽ എ, ഡെപ്യൂട്ടി മേയർ വി ആർ സുധീർ, ആൻ്റണി പൈനുതറ, സീന ടീച്ചർ, ലത്തീഫ്, വിജയകുമാർ, സിനി ആനന്ദ്, എഡ്രാക് പ്രതിനിധി പി ജി സുരേഷ് എന്നിവർ സംസാരിച്ചു. മുതിർന്ന കോൺഗ്രസ് നേതാവ് വെളിയിൽ തങ്കച്ചൻ്റെ അനുസ്മരണവും ചടങ്ങിൽ നടന്നു. ഡിവിഷനിലെ മുതിർന്ന പൗരൻമാരെ ഡെപ്യൂട്ടി സ്പീക്കർ ആദരിച്ചു. സ്വാഗതം ഡിവിഷൻ പ്രസിഡന്റ് റെനി വർഗീസും നന്ദി കുടുംബശ്രീയുടെ ചെയർപേഴ്സൺ        ഷാലി മോഹനും പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img