NEWS
സംസ്ഥാന സ്കൂൾ ശാസ്‌ത്രമേള: ചെങ്ങന്നൂർ ഗവ.മോഡൽ വൊക്കേഷണല്‍ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥികൾ മികച്ച വിജയം നേടി
21/11/2026 04:44 PM IST
nila

ചെങ്ങന്നൂർ: നവംബർ 19, 20 തീയതികളിൽ പാലക്കാട് മണ്ണാർക്കാടിൽ സംസ്ഥാന സ്കൂൾ ശാസ്‌ത്രമേളയോടനുബന്ധിച്ച് നടന്ന വി.എച്ച്.എസ്.ഇ
സംസ്ഥാന തല സ്കിൽ ഫെസ്റ്റിൽ ഇന്നോവിഷൻ കാറ്റഗറിയില്‍ സ്മാർട്ട് കൗ ഹെൽത്ത് മോണിട്ടറിംഗ് സിസ്റ്റം അവതരിപ്പിച്ച് ചെങ്ങന്നൂർ ഗവ.മോഡൽ വൊക്കേഷണല്‍ ഹയർ സെക്കണ്ടറി സ്കൂളിലെ രണ്ടാം വർഷ വിദ്യാർത്ഥിനികളായ ലക്ഷ്മി. എസ്, പ്രിയനന്ദിനി. എസ് എന്നിവർ ഏ ഗ്രേഡോടെ രണ്ടാം സ്ഥാനം കരസ്ഥമാക്കി. കൂടാതെ തൽസമയ മത്സര ഇനമായ "ഡ്രസ്സ് ഡിസൈനിങ് " ൽ ജി എം വി എച്ച് എസ് എസിലെ ഒന്നാം വർഷ വിദ്യാർത്ഥിനി ദിയാ വിവേക് ഒന്നാം സ്ഥാനവും ഏ ഗ്രേഡും കരസ്ഥമാക്കി. ഒന്നാം വർഷ വിദ്യർത്ഥിനി ഫിദാ. എസ് "വാല്യൂ ആഡഡ് മിൽക്ക് പ്രോഡക്ട്" മൽസരത്തിൽ ഏ ഗ്രേഡും കരസ്ഥമാക്കി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










