12:57am 30 April 2026
NEWS
റാവേ പ്രോഗ്രാമിന്റെ ഭാഗമായി അമൃത കാർഷിക കോളേജ് വിദ്യാർത്ഥികൾ കർഷകർക്കായി ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
15/01/2025  12:45 PM IST
റാവേ പ്രോഗ്രാമിന്റെ ഭാഗമായി അമൃത കാർഷിക കോളേജ് വിദ്യാർത്ഥികൾ കർഷകർക്കായി ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

കോയമ്പത്തൂർ: അമൃത കാർഷിക കോളേജിലെ നാലാം വർഷ ബിരുദ  വിദ്യാർത്ഥികൾ റാവേ പ്രോഗ്രാമിന്റെ ഭാഗമായി കോയമ്പത്തൂർ കുറുനല്ലിപാളയം പഞ്ചായത്തിൽ കർഷകർക്കായി വിവിധതര ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. കാട്ടുപന്നിയെയും കണ്ടാമൃഗവണ്ടിനെയും തുരത്താനുള്ള മാർഗ്ഗങ്ങളും, നാനോ യൂറിയയുടെ ഉപയോഗത്തെപ്പറ്റിയും , തെങ്ങിനെ ബാധിക്കുന്ന കേരള വിൽറ്റ്  അസുഖത്തെ പറ്റിയും, കർഷകർക്ക് ഉപകാരപ്പെടുന്ന "ഉഴവർ ആപ്പ്" നെ പറ്റിയും,  പശുകൾക്ക് ഉണ്ടാകുന്ന അസുഖങ്ങൾക്ക്  തദ്ദേശീയമായി കൊടുക്കുന്ന മരുന്നുകളെയും കുറിച്ചുള്ളതായിരുന്നു ബോധവൽകരണ ക്ലാസ്സ്‌. ഹർശന, രാവി നിഖിൽ, അമൃതേന്ദു, ഋഷിജിത്ത് ജൈൻ, അതുല്യ കെ ജി, കാർത്തിക എസ് ദേവ്, അദ്വൈത ആർ, മധുമിത, ശ്വേത, ഹരിവാസൻ, വിഷ്ണു പ്രസാദ് തുടങ്ങിയവർ അടങ്ങുന്ന പതിനൊന്ന് അംഗ സംഘവിദ്യാർഥിക്കളാണ് ബോധവൽകരണ ക്ലാസ്സ്‌ സംഘടിപ്പിച്ചത്.ഡീൻ ഡോ. സുധീഷ് മണാലിൽ, അസിസ്റ്റന്റ് പ്രൊഫസർമാരായ ഡോ. ശിവരാജ്.പി, ഡോ. സത്യപ്രിയ ഇ, ഡോ. കുമരേശൻ. എസ്, ഡോ. ജിധു വൈഷ്ണവി.എസ്, ഡോ. തിരക്കുമാർ. എസ്. എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img