10:47pm 11 November 2026
NEWS
വിദ്യാർത്ഥികൾക്ക് മാതൃഭാഷയിലും അറബിയിലും ശക്തമായ അടിത്തറ വേണം: യുനെസ്കോ
14/06/2026  02:29 PM IST
nila
വിദ്യാർത്ഥികൾക്ക് മാതൃഭാഷയിലും അറബിയിലും ശക്തമായ അടിത്തറ വേണം: യുനെസ്കോ

 


​ദോഹ: വൈവിധ്യമാർന്ന പശ്ചാത്തലങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പഠിക്കുന്ന ഖത്തറിലെ ക്ലാസ് മുറികളിൽ, കുട്ടികൾ മറ്റ് അന്താരാഷ്ട്ര ഭാഷകൾ പഠിക്കുന്നതിന് മുൻപ് സ്വന്തം മാതൃഭാഷയിലും ഔദ്യോഗിക ഭാഷയായ അറബിയിലും ശക്തമായ അടിത്തറ പണിയണമെന്ന് യുനെസ്കോ (Unesco) വിദ്യാഭ്യാസ ഉദ്യോഗസ്ഥ വ്യക്തമാക്കുന്നു. ഭാഷ എന്നത് കേവലം ആശയവിനിമയ ഉപാധി മാത്രമല്ല, മറിച്ച് അത് മനുഷ്യന്റെ സ്വത്വത്തിന്റെയും സംസ്കാരത്തിന്റെയും അടിസ്ഥാനമാണെന്ന് ഗൾഫ് രാജ്യങ്ങൾക്കും യെമനുമായുള്ള യുനെസ്കോ റീജണൽ ഓഫീസ് എഡ്യൂക്കേഷൻ സെക്ടർ മേധാവി ഫരീദ അബൂദാൻ പറഞ്ഞു.
പ്രാദേശിക പത്ര ത്തിനു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അവർ ഇക്കാര്യം പങ്കുവെച്ചത്. വ്യത്യസ്ത ഭാഷാ-സാംസ്കാരിക പശ്ചാത്തലങ്ങളുള്ള വിദ്യാർത്ഥികൾ ഒത്തുചേരുന്ന ഖത്തറിലെ വിദ്യാഭ്യാസ അന്തരീക്ഷത്തിൽ പ്രാദേശിക സ്വത്വവും ആഗോള പഠനവും ഒരേപോലെ കൊണ്ടുപോകേണ്ടതുണ്ട്ഭാഷ എന്നത് ഒരു ജനതയുടെ സ്വത്വത്തിന്റെയും സംസ്കാരത്തിന്റെയും അവർ ജീവിക്കുന്ന സമൂഹത്തിന്റെയും ചരിത്രത്തിന്റെയും അടിത്തറയാണ്. കുട്ടികൾക്ക് അവരുടെ മാതൃഭാഷയിൽ മികച്ച സാക്ഷരതയും ഭാഷാ നൈപുണ്യവും ഉണ്ടെങ്കിൽ മാത്രമേ മറ്റ് വിദ്യാഭ്യാസ മേഖലകളിൽ കൂടുതൽ വിജയം കൈവരിക്കാൻ സാധിക്കൂവെന്ന് ഫരീദ അബൂദാൻ പറഞ്ഞു.
​ഇംഗ്ലീഷ്, ഫ്രഞ്ച് പോലുള്ള ആഗോള ഭാഷകൾ വിദ്യാർത്ഥികളുടെ ഭാവി കരിയറിന് അത്യന്താപേക്ഷിതമാണെങ്കിലും, അറബി ഭാഷ സംരക്ഷിക്കുന്നതിനും വിദ്യാർത്ഥികളുടെ മാതൃഭാഷാ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും മുൻഗണന നൽകണം.
​മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഗൾഫ് മേഖലയിലെ വിദ്യാഭ്യാസ സമ്പ്രദായങ്ങളിൽ ഇപ്പോൾ വലിയ മാറ്റങ്ങൾ ദൃശ്യമാകുന്നുണ്ട്. അന്താരാഷ്ട്ര നിലവാരത്തോടൊപ്പം പ്രാദേശിക സംസ്കാരം, മൂല്യങ്ങൾ, ഭാഷകൾ എന്നിവ സമന്വയിപ്പിക്കുന്ന വിദ്യാഭ്യാസ മാതൃകകളിലേക്കാണ് മേഖല നീങ്ങുന്നത്. വിദ്യാർത്ഥികളെ അവരുടെ പ്രാദേശിക ചുറ്റുപാടുകളുമായി ബന്ധിപ്പിച്ചു കൊണ്ടുള്ള പഠനരീതി (Place-based education) കുട്ടികൾക്ക് തങ്ങളുടെ സ്വത്വം നഷ്ടപ്പെടാതെ തന്നെ ആഗോളവത്കൃത ലോകത്തെ നേരിടാൻ കരുത്ത് പകരുമെന്നും അവർ കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img