12:56am 09 November 2026
NEWS
തൊഴിലാളികള്‍ക്ക് ആശ്വാസമായി സ്റ്റുഡന്റ്‌സ് ഇന്ത്യ ഖത്തർ ”സിഖായ സമ്മര്‍ സിപ്”
25/08/2026  06:30 PM IST
NILA
തൊഴിലാളികള്‍ക്ക് ആശ്വാസമായി സ്റ്റുഡന്റ്‌സ് ഇന്ത്യ ഖത്തർ ”സിഖായ സമ്മര്‍ സിപ്”
 
 
ദോഹ: പ്രവാസി മലയാളി വിദ്യാർത്ഥി കൂട്ടായ്മയായ സ്റ്റുഡന്റ്‌സ് ഇന്ത്യ ഖത്തര്‍ മദീന ഖലീഫ സോൺ "സിഖായ സമ്മര്‍ സിപ്പ്” സംഘടിപ്പിച്ചു. വളണ്ടിയര്‍മാര്‍ വിവിധ സ്ഥലങ്ങളില്‍ ശീതളപാനീയങ്ങളും ലഘുഭക്ഷണവും എത്തിച്ച് തൊഴിലാളികള്‍ക്ക് വിതരണം ചെയ്തു. നൂറുകണക്കിന് തൊഴിലാളികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു.
 
ഖത്തറിലെ കടുത്ത വേനല്‍ക്കാലത്ത് പുറത്ത് ജോലിയെടുക്കുന്ന തൊഴിലാളികള്‍ക്ക് ആശ്വാസം പകരുന്നതോടൊപ്പം വിദ്യാര്‍ത്ഥികളില്‍ സാമൂഹ്യ പ്രതിബദ്ധതയും സേവനമനോഭാവവും വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ വര്‍ഷവും സ്റ്റുഡന്റ്‌സ് ഇന്ത്യ ‘സിഖായ’ സംഘടിപ്പിക്കാറുണ്ട്.
 
സ്റ്റുഡന്റ്‌സ് ഇന്ത്യ അൽസദ്ദ്, മദീന ഖലീഫ യൂണിറ്റ് ഭാരവാഹികളായ ബിലാൽ മുഹമ്മദ്, ഹംദാൻ മുഫീദ്, ദയ്യാൻ അബ്ദുറഹീം, ദാനിഷ്, മുഹമ്മദ് നാഫിസ്, അസ്‌വബ് അബ്ദുൽജബ്ബാർ, അൻസഫ് അഫ്സൽ, ആദം റംഷീക്, ജോഹാൻ മുഹമ്മദ്, സോണൽ കോര്‍ഡിനേറ്റര്‍ സമദ് കൊടിഞ്ഞി, സി.ഐ.സി സോണൽ വൈസ് പ്രസിഡന്റ് മുഫീദ് ഹനീഫ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
 
തൊഴിലാളികളുടെ നിരന്തരമായ സമര്‍പ്പണത്തെയും അധ്വാനത്തെയും അംഗീകരിക്കുകയും ആദരിക്കുകയും അവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്യുന്നതിന്റെ പ്രതീകമാണ് ഇത്തരം ചുവടുവെപ്പുകളെന്ന് സംഘാടകര്‍ പറഞ്ഞു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img