NEWS
കർഷകർക്കായി ഹെൽത്ത് അവയർനസ് റാലി നടത്തി വിദ്യാർത്ഥികൾ
16/01/2025 11:23 AM IST
nila

കോയമ്പത്തൂർ: റൂറൽ അഗ്രികൾച്ചറൽ വർക്ക് എക്സ്പീരിയൻസിന്റെ ( RAWE) ഭാഗമായി അമൃത സ്കൂൾ ഓഫ് അഗ്രികൾച്ചറൽ സയൻസിലെ കുട്ടികൾ കർഷകർക്കായി അരസം പാളയം പഞ്ചായത്തിൽ സോയിൽ ഹെൽത്ത് അവയർനസ് നെ കുറിച്ച് റാലി നടത്തി.ഇതിൽ നിരവധി കർഷകർ പങ്കെടുത്തു.മണ്ണിനെ സംരക്ഷിക്കാനും, കൃത്യസമയത്ത് മണ്ണ് ടെസ്റ്റ് ചെയ്യണമെന്നും, സോയിൽ ഹെൽത്ത് കാർഡിനെ കുറിച്ചും അവർ ബോധവൽക്കരണം നടത്തി.
ഡോക്ടർ സുധീഷ് മണലിൽ(Dean )അധ്യാപകരായ ഡോക്ടർ ശിവരാജ് പി, ഡോക്ടർ സത്യപ്രിയ ഇ, ഡോക്ടർ കാമേഷ് കൃഷ്ണമൂർത്തി ,ഡോക്ടർ രാധിക എ എം,ഡോക്ടർ യശോദ എം എന്നിവർ മാർഗനിർദ്ദേശങ്ങൾ നൽകി. കുട്ടികളായ അഭിജിത്, അൻകിത, ഭദ്ര, ഗോകുൽ, മാളവിക, നവ്യ, പാർവതി, പൂവരാഘവൻ, രഗോതം, രിതി വർഷിത,ഉൽപ്പൽ എന്നിവർ സംസാരിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











