NEWS
വൃന്ദ കാരാട്ടുമായി വിദ്യാർത്ഥികളുടെ സംവാദം നാളെ (25 ബുധൻ) സെന്റ് തെരേസാസിൽ
24/11/2026 11:34 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി

കൊച്ചി: മുതിർന്ന രാഷ്ട്രീയ നേതാക്കളുമായി വിദ്യാർത്ഥികൾക്ക് മുഖാമുഖം ചർച്ച നടത്താൻ പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് അവസരമൊരുക്കുന്ന 'മീറ്റ് ദ ഗ്രേറ്റ് ലീഡേഴ്സ്' പരിപാടി നാളെ (ബുധൻ)
സെന്റ് തെരേസാസ് കോളജിൽ നടക്കും.
സിപിഐഎമ്മിന്റെ മുതിർന്ന നേതാവും മുൻ രാജ്യസഭാംഗവുമായ വൃന്ദ കാരാട്ടുമായാണ് ഇത്തവണ സംവാദം ഒരുക്കുന്നത്.
എറണാകുളത്തെ 25 കോളേജിൽ നിന്നുള്ള വിദ്യാർത്ഥികളാണ് 9 മണിക്ക് തുടങ്ങുന്ന സംവാദത്തിൽ പങ്കെടുക്കുക.
മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് തുടക്കം കുറിച്ച സംവാദത്തിന്റെ 14-മത് എഡിഷനിലാണ് വൃന്ദ കാരാട്ട് പങ്കെടുക്കുന്നത്.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.









