12:04pm 28 July 2026
NEWS
വിദ്യാർത്ഥി പ്രക്ഷോഭം: കേസിൽപെട്ടവർക്ക് നിയമസഹായമേകാൻ ഒരു കോടി രൂപ പ്രഖ്യാപിച്ച് കപിൽ സിബൽ
28/07/2026  10:59 AM IST
നിയമകാര്യ ലേഖകൻ
വിദ്യാർത്ഥി പ്രക്ഷോഭം: കേസിൽപെട്ടവർക്ക് നിയമസഹായമേകാൻ ഒരു കോടി രൂപ പ്രഖ്യാപിച്ച് കപിൽ സിബൽ

​ന്യൂഡൽഹി: പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ജന്തർ മന്തറിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ പേരിൽ എഫ്.ഐ.ആർ  നേരിടുന്ന വിദ്യാർത്ഥികൾക്കായി ഒരു  കോടി രൂപയുടെ നിയമസഹായ ഫണ്ട് വാഗ്ദാനം ചെയ്ത് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ. കേസിൽപെട്ടവർക്ക് പിന്തുണ നൽകാനായി കോക്രോച്ച് ജനതാ പാർട്ടി (CJP) രൂപീകരിച്ച ഫണ്ടിലേക്കാണ് അദ്ദേഹം ഈ തുക സംഭാവന നൽകിയത്.
​ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെച്ചതിനെ തുടർന്ന് ജൂലൈ 25-നാണ് വിദ്യാർത്ഥികൾ സമരം അവസാനിപ്പിച്ചത്. കേസിൽപെട്ട വിദ്യാർത്ഥികളുടെ വിവരങ്ങൾ പങ്കുവെക്കാനും, അവർക്ക് സൗജന്യമായോ (pro bono) അല്ലാതെയോ നിയമസഹായം നൽകാൻ താല്പര്യമുള്ള അഭിഭാഷകർക്ക് രജിസ്റ്റർ ചെയ്യാനുമായി ഒരു വെബ്‌സൈറ്റ് ആരംഭിക്കുമെന്ന് കപിൽ സിബൽ വ്യക്തമാക്കി.
 ബീഹാർ, അസം, ബംഗാൾ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെയുള്ള കേസുകളും സമാന രീതിയിൽ നിരീക്ഷിക്കും.
​"ജനാധിപത്യപരമായി പ്രതിഷേധിക്കാനുള്ള അവകാശം വിനിയോഗിച്ച വിദ്യാർത്ഥികൾക്കെതിരെ നിയമനടപടികൾ ആയുധമാക്കരുത്. പ്രതിഷേധക്കാർക്കെതിരെയുള്ള എല്ലാ എഫ്.ഐ.ആറുകളും സർക്കാർ ഉടനടി പിൻവലിക്കണം."
— കപിൽ സിബൽ
​സർക്കാർ ഉറപ്പുകൾ നൽകിയിട്ടുണ്ടെങ്കിലും വിദ്യാർത്ഥികൾക്കെതിരെ കേസെടുക്കാനുള്ള സാധ്യത നിലനിൽക്കുന്നുണ്ടെന്ന് സി.ജെ.പി വക്താവ് സൗരവ് ദാസ് ചൂണ്ടിക്കാട്ടി. വിദ്യാർത്ഥികളുടെ ഭാവി സംരക്ഷിക്കുന്നതിനായി ഈ ഫണ്ടിലേക്ക് മുന്നോട്ടുവരാൻ രാജ്യത്തുടനീളമുള്ള അഭിഭാഷകരോട് കപിൽ സിബൽ അഭ്യർത്ഥിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img