04:32am 08 September 2026
NEWS
കോളേജ് കെട്ടിടത്തിൽ നിന്നും ചാടിയ വിദ്യാർത്ഥിക്ക് പരിക്ക്
11/09/2025  11:52 AM IST
ചെറുകര സണ്ണിലൂക്കോസ്
കോളേജ് കെട്ടിടത്തിൽ നിന്നും ചാടിയ വിദ്യാർത്ഥിക്ക് പരിക്ക്

പാലാ ചൂണ്ടച്ചേരി സെൻറ് ജോസഫ് എൻജിനീയറിങ് കോളേജിൽ കെട്ടിടത്തിൽ നിന്നും ചാടിയ വിദ്യാർത്ഥിക്ക് ഗുരുതര പരിക്കേറ്റു. 

രണ്ടാംവർഷ ഹോട്ടൽ മാനേജ്മെൻറ് വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്. 

കോളേജിൽ നടന്ന ഓണാഘോഷ ചടങ്ങിനിടെ കോളേജ് അച്ചടക്കത്തിന് വിരുദ്ധമായി പെരുമാറിയ വിദ്യാർത്ഥിയെ ഇന്ന് വിളിച്ചു വരുത്തുകയും മാതാപിതാക്കളുടെ  സാന്നിധ്യത്തിൽ ടി സി നൽകുകയും ചെയ്തു. 

ഇതേ തുടർന്ന് വിദ്യാർത്ഥി കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്നും താഴേക്ക് ചാടുകയായിരുന്നു.

വിദ്യാർത്ഥിയുടെ ഇരുകാലുകളും ഒടിയുകയും നടുവിന് പരിക്കേൽക്കുകയും ചെയ്തു. 

ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img