04:53am 24 October 2026
NEWS
പന്തീരാങ്കാവിൽ 19-കാരൻ വെടിയേറ്റ് മരിച്ച നിലയിൽ
27/05/2026  06:36 AM IST
nila
പന്തീരാങ്കാവിൽ 19-കാരൻ വെടിയേറ്റ് മരിച്ച നിലയിൽ

കോഴിക്കോട്: പന്തീരാങ്കാവിൽ 19 വയസ്സുകാരനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പാറക്കുളം മനാൽ ഹൗസിൽ കാർത്തിക് ആണ് മരിച്ചത്. വെടിയുണ്ടയേറ്റാണ് കാർത്തിക് മരിച്ചത്. നെറ്റിയിലാണ് വെടിയുണ്ട തറച്ചത്. 

ചൊവ്വാഴ്ച വൈകിട്ട് ഏഴുമണിയോടെ വീട്ടിലെത്തിയ മാതാപിതാക്കൾ മുകളിലത്തെ നിലയിലെ മുറി അകത്തുനിന്ന് പൂട്ടിയ നിലയിൽ കണ്ടെത്തി. തുടർന്ന് മുറി തുറന്നപ്പോൾ രക്തത്തിൽ കുളിച്ച നിലയിൽ കാർത്തിക്കിനെ കണ്ടെത്തുകയായിരുന്നു. ഉടൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മുറിയിൽ നിന്ന് തോക്കിൽ ഉപയോഗിക്കുന്ന തിരയുടെ കവറും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടും വിശദമായ അന്വേഷണവും ലഭിച്ച ശേഷമേ മരണകാരണം സ്ഥിരീകരിക്കാനാകൂവെന്ന് പൊലീസ് അറിയിച്ചു.

കോഴിക്കോട് തൊണ്ടയാടുള്ള റൈഫിൾ ക്ലബിൽ പരിശീലനം നേടിയിരുന്നയാളാണ് കാർത്തിക്. മരണത്തിലേക്ക് നയിച്ച സാഹചര്യം ഇതുവരെ വ്യക്തമല്ല. പ്രാഥമിക ഇൻക്വസ്റ്റ് നടപടികൾ പന്തീരാങ്കാവ് പൊലീസ് പൂർത്തിയാക്കിയിട്ടുണ്ട്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബുധനാഴ്ച പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img